Thursday, September 9, 2010

കുറ്റസമ്മതം .....!!!

കുറ്റസമ്മതം .....!!!

മനസ്സുതുറന്നു തന്നെ സംസാരിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു
അപ്പോഴേക്കും. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ്, അപരാധങ്ങള്‍ക്ക് മാപ്പ്
ചോദിച്ച് പിന്നെയും പിന്നെയും. അപ്പോഴൊക്കെയും അയാളുടെ കണ്ണുകള്‍
നിറഞ്ഞു നിന്നു. എന്നിട്ടും തുളുമ്പാതെ. നീര്‍മണികളില്‍ തിളങ്ങിയതും
അയാളുടെ മുഖം. അയാളുടെ ഭാവം. അതുകൊണ്ട് തന്നെ അവ അപ്പോഴും അയാളില്‍
തന്നെ അവശേഷിക്കുകയും ചെയ്തു.

അത്രയൊക്കെ കൊണ്ടും അയാള്‍ പരിശുദ്ധനാക്കപ്പെടുമെന്ന് അയാള്‍ പോയിട്ട്
അയാള്‍ പാപം ചെയ്തവര്പോലും കരുതിയിട്ടും ഉണ്ടാകില്ല. എന്നിട്ടും അയാള്‍
അതാവര്തിക്കുകതന്നെ ചെയ്തു. അപ്പോഴും അയാളില്‍ പക്ഷെ ഒരു തരം ഭ്രാന്തമായ
ആവേശം മാത്രമായിരുന്നു. അയാള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നു
എന്നോ, അവരത് ഗൌനിക്കുന്നു എന്നോ അയാള്‍ അറിയാന്‍ പോലും ശ്രമിച്ചില്ല.
അങ്ങിനെയൊന്നിന്റെ ആവശ്യകത അയാളില്‍ അപ്രസക്തവുമായിരുന്നു.

അയാള്‍ക്കൊപ്പം തന്നെയായിരുന്നവര്‍ പോലും അപ്പോള്‍ അയാള്‍ക്ക്‌
കൂടെയായിരുന്നിട്ടും അയാള്‍ അവരില്‍ നിന്നൊക്കെ ഒരുപാട് അകലാന്‍ മാത്രം
ശ്രമിച്ചു. അവരെകൂടി ഇനിയും തന്റെ തെറ്റുകളുടെ കൂട്ടുകാരാക്കേണ്ട എന്ന
നന്മയെക്കാള്‍ അയാളില്‍ നിലനിന്നത് അവരിലുള്ള വിശ്വാസക്കുറവാണെന്നത്
അമ്പരപ്പിക്കുന്നതായിരുന്നു . അവിസ്വനീയവും. അയാള്‍ക്ക്‌ പിന്നെയും
അവശേഷിക്കുന്നത് അയാള്‍ മാത്രമാണെന്ന ചിന്തയും.

പിന്നെയും പിന്നെയും അയാള്‍ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്തു.
അയാള്‍ക്ക്‌ പോലും ആവേശമില്ലാതെ അയാള്‍ അയാളോട് പോലുമല്ലാത്ത പോലെ.
എങ്കിലും വാക്കുകല്‍പ്പിന്നില്‍ അയാള്‍ നിലനില്‍ക്കെ അതയാള്‍ക്ക്‌ വേണ്ടി
എന്നുതന്നെയാകവേ, അയാളുടെ അപേക്ഷകളും നിറഞ്ഞു നിന്നിരുന്നു....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .

1 comment:

  1. എഴുത്ത് നന്നായിരിക്കുന്നു..

    ആശംസകള്‍ ..

    ( പ്രൊഫൈലില്‍ വന്നു ഈ ബ്ലോഗില്‍ എത്തിപ്പെടാന്‍ കുറെ താമസിച്ചു .. പുതിയ പോസ്റ്റ് എവിടയാ എന്ന് കണ്ട് പിടിക്കാന്‍ ഒരുപാട് ബ്ലോഗുകള്‍ ഉണ്ടല്ലോ.. )

    ReplyDelete

sureshpunjhayil@gmail.com