Friday, November 27, 2009

ആരാധകര്‍ ....!!!

ആരാധകര്‍ ....!!!

ഞാനൊരു വലിയ എഴുത്തുകാരനും കവിയും കഥാകൃത്തും ഒക്കെയാണെന്ന് ഞാന്‍ തന്നെ വാതോരാതെ പറയുമ്പോള്‍ ആദ്യമൊക്കെ എന്റെ ഭാര്യ മിണ്ടാതിരിക്കുമായിരുന്നു. പിന്നെ പിന്നെ ഞാന്‍ വാ തുറക്കുമ്പോഴേക്കും അവള്‍ മെല്ലെ വലിയും. എന്നിട്ടും നിര്‍ത്താന്‍ ഭാവമില്ലാതെ ആയപ്പോള്‍ അവള്‍ പോലും പറയാന്‍ തുടങ്ങിയിരുന്നു ഞാനൊരു അഹങ്കാരിയാണെന്ന്. എന്നാലും ഞാനുണ്ടോകുലുങ്ങുന്നു . അഹങ്കാരമെങ്കിലും ഉണ്ടല്ലോ എന്നായി അടുത്ത വാദം. ഒന്നുമില്ലാത്തതിലും ഭേദമല്ലേ അഹങ്കാരമെങ്കിലും ഉണ്ട് എന്ന് പറയുന്നത്.

പറയാന്‍ വന്നത് പക്ഷെ അതല്ല എന്റെ രണ്ടു ആരാധകരെ ക്കുറിച്ചാണ്. എനിക്കും ആരാധകരോ എന്നാവും ഇപ്പോള്‍ നിങ്ങളും ചിന്തിക്കുന്നത് അല്ലെ. എന്റെ ഭാര്യ പോലും ഇത് ഇതുവരെ വിശ്വസിച്ചിട്ടില്ല. എന്നെ ആരാധിക്കാന്‍ മാത്രം വിഡ്ഢികളായവര്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്നാണു അവളുടെ പക്ഷം. അതെന്തോ, എന്തായാലും എന്നെ ആരാധിക്കാനും രണ്ടു പേര്‍ ഉണ്ടായിരിക്കുന്നു. അത് ഒരാണും ഒരു പെണ്ണും. പെണ്ണ് അല്പം പ്രയമാതാണ്. ആണ് എന്റെ പ്രായത്തിലുള്ളയാളും രണ്ടുപേരെയും നേരിട്ട് എനിക്കറിയില്ല. ആരാധികയുടെ മാത്രം പേരും നാടും അറിയാം. പക്ഷെ ആരാധകന്റെ ഒരു വിവരവും അറിയില്ല. ഒരിക്കല്‍ മാത്രം രണ്ടുപേരോടുംചോതിച്ചിരുന്നു വിവരങ്ങള്‍. ആരാധിക പറഞ്ഞു തന്നു, ആരാധകന്‍ പറഞ്ഞില്ല. പിന്നെ കൂടുതല്‍ രണ്ടു പേരോടും ചോദിച്ചുമില്ല.

ആദ്യം ഞാന്‍ കരുതിയത്‌ എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ എന്നെ പറ്റിക്കാന്‍ ചെയ്യുന്ന വേലയാകും ഇതെന്നാണ്. അതുമല്ലെങ്കില്‍ ഞാന്‍ കരുതിയത്‌ രണ്ടും ഒരാള്‍ തന്നെയാകും എന്നുമാണ്. രണ്ടുപേരും എന്നെ ഫോണില്‍ വിളിച്ചാണ് സംസാരിക്കാരുള്ളത്. ഒരിക്കല്‍ പോലും ഇവര്‍ മെയില്‍ ചെയ്യുകയോ ബ്ലോഗില്‍ എഴുതുകയോ ചെയ്യാറില്ല. പിന്നെ അവരുടെ ഫോണ്‍ നമ്പരുകളില്‍ നിന്ന് രണ്ടു പേരും വേറെ വേറെ ആണെന്നുംരണ്ടുപേരും രണ്ടു വ്യക്തിത്വങ്ങള്‍ തന്നെ ആണെന്നും മനസ്സിലായപ്പോള്‍, കുറച്ചൊക്കെ അഭിമാനവും അതിലേറെ അഹങ്കാരവും എനിക്കും കൈവന്നു.

ഇതില്‍ ആരാധിക ആഴ്ചയില്‍ ഒരിക്കലാണ് എന്നെ വിളിക്കുക. എല്ലാ ഞായറാഴ്ചയും പകല്‍ ഏകദേശം പന്ത്രണ്ടു മണിക്ക്. എന്നിട്ട് അതുവരെയുള്ള എല്ലാ പോസ്റ്റുകളെയും കുറിച്ചുള്ള വള്ളിപുള്ളി വിടാതെയുള്ള നിശിത വിമര്‍ശനങ്ങള്‍ ആയിരിക്കും ഉണ്ടാവുക. പിന്നെ എങ്ങിനെ എഴുതണംഎന്ന കുറെ നിര്‍ദേശങ്ങളും. സത്യം പറയാമല്ലോ. അത്രയൊക്കെ ചെയ്യാന്‍ എനിക്കാവുമെങ്കില്‍ ഞാനിന്നു വല്ല തകഴി സാറോ, ബഷീര്‍ സാറോ ഒക്കെ ആകുമായിരുന്നു. എങ്കിലും എല്ലാം ശ്രദ്ധയോടെ കേട്ട് അവര്‍ക്ക് നന്ദിയും പറഞ്ഞാണ് ഫോണ്‍ വെക്കുക.

എന്നാല്‍ ആരാധകന്‍ ആകട്ടെ എന്നും രാത്രിയാണ് വിളിക്കുക. അദ്ദേഹത്തിന് പക്ഷെ എല്ലാം നല്ലതാണ്, ഇഷ്ട്ടമായി എന്നല്ലാതെ ഒരു വാക്കുപോലും അദ്ധേഹത്തിന്റെ നാവില്‍ നിന്ന് വീണിട്ടെയില്ല. അന്നന്നത്തെ പോസ്റ്റുകളെക്കുറിച്ച് എന്നും പറയും. ഇനി ഒരു ദിവസം എഴുതിയിട്ടില്ലെങ്കില്‍ അടുത്ത ദിവസം എഴുതാന്‍ അനുഗ്രഹങ്ങള്‍ തരും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. പിന്നെ മംഗളങ്ങള്‍ നേര്‍ന്നു ഫോണ്‍ വെക്കും. ഞാന്‍ നാട്ടിലായാലും പുറത്തായാലും എന്നെ എപ്പോഴും വിളിക്കുന്ന ഈ രണ്ടുപേര്‍ എന്റെ ശക്തിയും വിശ്വാസവും തന്നെയാകുമ്പോള്‍ , ഞാന്‍ ഇവരെ നമിക്കുന്നു . സ്നേഹപൂര്‍വ്വം . ആദരപൂര്‍വ്വം ...... !!!

2 comments:

  1. ഇതിപ്പൊ ഞാന്‍ എന്താണ് പറയുക, ഏതായാലും പകല്‍ വിളിക്കുന്ന ആരാധിക ഈ ഞാനല്ല. ഏതായാലും താങ്കള്‍ക്ക് ഭാഗ്യം ഉണ്ട്.

    ReplyDelete
  2. ini chaari irikkunna aarengilum aayirikkumO ii pakal vilikkaari?

    ReplyDelete

sureshpunjhayil@gmail.com