Sunday, July 25, 2010

ജീവിതം

ജീവിതം

ആശുപത്രികള്‍ക്ക് എല്ലാം മരണത്തിന്റെ മണമാണ്. പ്രത്യേകിച്ച് രാത്രികളില്‍... ഒരു ചാറ്റല്‍ മഴ കൂടിയുണ്ടെങ്കില്‍ ആ മണത്തിനു വശ്യമായ ഒരു സുഗന്ധം കൂടിയാകും. യക്ഷിയുടെ വരവറിയിക്കുന്ന പാലപ്പൂവിന്റെ മണം പോലെ, മറ്റൊരു വശ്യമായ മണം... ! വിജനതയുടെ വിശാലതയില്‍ മരണം എവിടെയൊക്കെയോ പതിയിരിക്കുന്ന പോലെ. അല്ലെങ്കില്‍ അമര്ത്തിപ്പിടിചിരിക്കുന്ന ഡോക്ടറുടെ കൈകള്‍ക്കിടയിലൂടെ രോഗിയുടെ നെഞ്ചിന്‍ കൂട് തുറന്നു പറന്നകലാനുള്ള വെന്പലോടെ.


അതിനുമപ്പുറം തിരക്കാണ് എങ്ങും. എല്ലാവര്ക്കും. മരണത്തിന്റെ പിടിയില്‍ പെടാതിരിക്കാനുള്ള തിരക്ക്. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു ഓടുന്ന തിരക്ക്. മരണത്തിനു പിടി കൊടുക്കാതിരിക്കാനുള്ള തിരക്ക്. മരണത്തെ ആട്ടി ഓടിക്കാനുള്ള തിരക്ക്. പിന്നെ തങ്ങളുടെ കൂട്ടത്തിലേക്ക് ഇനിയും എത്താനുള്ളവരെ കാത്തു കാത്തു നില്‍ക്കുന്ന ആത്മാക്കളുടെ വെപ്രാളത്തിന്റെ തിരക്കും.


മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ കുറച്ചു നിമിഷങ്ങള്‍ നമ്മള്‍ കണ്ടിരിക്കണം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍. 5 സ്റ്റാര്‍ ഹോസ്പിറ്റലിലെ ശീതീകരിച്ച മുറികളിലായാലും സര്‍ക്കാര്‍ ആശുപത്രിയിലെ തുരുമ്പെടുത്ത വരാന്തകളില്‍ ആയാലും ജീവിതത്തിലെ എല്ലാ തിരക്കുകള്‍ക്കും ഇടയില്‍ നമ്മള്‍ ഒരിക്കലെങ്കിലും കുറച്ചു സമയം അവിടെ ഉണ്ടാകണം. ഡോക്ടറെ കാണാനുള്ള വരികളിലല്ല . രോഗിയെ കാണാനുള്ള ഊഴം കാത്തുമല്ല. വെറുതേ കുറച്ചു സമയം, രാത്രിയുടെ നിശബ്ദതയില്‍. അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍. അല്ലെങ്കില്‍ മോര്‍ച്ചറിയുടെ മുന്നില്‍. ജീവിതം എന്തെന്ന് നമുക്ക് അവിടെ കാണാം. അല്ലെങ്കില്‍ ജീവിതം കാണാന്‍ കഴിയുക അവിടെത്തന്നെയാണ്. പണക്കാരന്റെയും പാവപ്പെട്ടവന്റെയും അല്ല. മനുഷ്യന്റെ ജീവിതം. പച്ചയായ മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം.


സുരേഷ്കുമാര്‍ പുഞ്ചയില്‍

4 comments:

  1. സുഹൃത്തേ, ആശുപത്രികളിലെ ബൈസ്റ്റാൻഡർ കസേരകൾ പറയുന്ന കഥകൾ കേട്ടാൽ തളർന്ന് പോകും. കഴിഞ്ഞ വർഷം ഒരു മാസത്തോളം ഇരുന്ന് കേട്ടാതാണ് ഒട്ടേറെ അനുഭവങ്ങൾ. പോസ്റ്റിൽ പറഞ്ഞത് പോലെ പച്ചയായ മനുഷ്യന്റെ ജീവിതം.

    ReplyDelete
  2. ആശുപത്രിവാസം ദിവസങ്ങളോളം രോഗിയായിട്ടും അല്ലാതെയും അനുഭവിച്ചത്, ഓർമ്മിച്ചുപോയി; അതൊരു ലോകമാണ്.

    ReplyDelete
  3. മൃത്യു പടിവാതിൽക്കലെത്തുമ്പോൾ പണക്കാരനും പാവപ്പെട്ടവനും ഒരേ ഇടനാഴിയിൽ!

    സംസാരസാഗരം എന്തെന്നറിയാൻ എറ്റവും പറ്റിയ ഇടം!

    ReplyDelete
  4. സത്യം !!

    എന്താ ഇപ്പോൾ മരണത്തിന്റെ വർത്തമാനങ്ങളുമായി മനുഷ്യനെ പേടിപ്പിക്കാനിറങ്ങിയിരിക്കുന്നത് ?

    ഓ.ടോ:

    പ്രവാസത്തിൽ നിന്നു അവിചാരിതമായി അകന്നുവെങ്കിലും അക്ഷരങ്ങളോട് അകലാൻ ആവില്ലെന്ന് വിളിച്ചോതിയിരിക്കുന്നു ഇതിലൂടെ

    എല്ലാം ശരിയാവും കൂട്ടുകാരാ..

    ReplyDelete

sureshpunjhayil@gmail.com