Friday, November 27, 2009

അന്ന ദാനം ...!

അന്ന ദാനം ...!

ദൈവത്തിന്റെ പേരിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഞങ്ങളും അന്ന് അവിടെ തങ്ങിയത്. ഭഗവല്‍ പ്രസാദമായി ആ ഭക്ഷണം കഴിക്കാനുള്ള ഒരു കൊതിയും. എനിക്ക് പക്ഷെ അമ്പലത്തിലെ ചോറ് അത്ര ഇഷ്ട്ടമല്ല. അത് നല്ല കുത്തരിയുടെ ശുദ്ധമായ ചോറ് ആയതു കൊണ്ടാണ്എന്നാണു എന്റെ ഭാര്യയുടെ കമന്റ്‌. ജീവിതത്തില്‍ മായം ചേര്‍ത്ത വസ്തുക്കള്‍ മാത്രം കഴിച്ചു കഴിച്ചു എനിക്കിപ്പോള്‍ നല്ലതൊന്നും പിടിക്കില്ലത്രേ.പക്ഷെ അത് കൊണ്ടല്ല. ആ ചോറ് നന്നായി വെന്തതായിരിക്കും. എനിക്ക് ഒന്നിനോടൊന്നു ചേരാത്ത ചോറാണ് ഇഷ്ട്ടം. അത്രയേ അതില്‍ കാര്യമുള്ളൂ..

വരി ഒരുപാട് നീളമുള്ളതായിരുന്നു . എന്നിട്ടും ഞങ്ങള്‍ ക്ഷമയോടെ കാത്തു നിന്നു. ചിലരൊക്കെ കാത്തിരുന്നു മുഷിയാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്കും. പക്ഷെ മറ്റു ചിലര്‍ ഞങ്ങളെക്കാള്‍ ക്ഷമയോടെ എല്ലാവരെയും സമാധാനിപ്പിക്കുക കൂടി ചെയ്തു കൊണ്ടായിരുന്നു . കുട്ടികളാണ് പലരെയും നന്നായി വിഷമിപ്പിച്ചത്. ഞങ്ങളെയും അങ്ങിനെതന്നെയായിരുന്നു. വരിയിലൊന്നും ഇത്രയും നേരം നിന്ന് ശീലമില്ലാത്ത എന്റെ കുട്ടികള്‍ അക്ഷമാരാകാന്‍ തുടങ്ങിയിരുന്നു. പിന്നെ കഥകള്‍ പറഞ്ഞു കൊടുത്താണ് ഞാന്‍ അവരെ സമാധാനിപ്പിച്ചു നിര്‍ത്തിയത്. പിന്നെ വരിയില്‍ നില്‍ക്കുന്ന മറ്റു കുട്ടികളുമായിഅവര്‍ കളിക്കാനും തുടങ്ങി.

ഏകദേശം ഒരു മണിക്കൂറോളം വരിയില്‍ നിന്ന് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഭക്ഷണത്തിനായി ഉള്ളില്‍ കടക്കാനുള്ള ഊഴമായത് . അടുത്തതായി ഞങ്ങള്‍ക്ക് കടക്കാം. അതിനുള്ള തയ്യാറെടുപ്പോടെ കുട്ടികളെയൊക്കെ തയ്യാറാക്കി നിര്തവെയാണ് കുറച്ചു മാറി നില്‍ക്കുന്ന ഒരു വയസ്സായഅമ്മൂമ്മ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തീര്‍ത്തും വിവശയായ അവര്‍ എന്തെങ്കിലും ഉടനെ കഴിക്കണം എന്ന അവസ്തയിലാരിന്നു.

അവര്‍ വീണ്ടും ഒരു അവസാന ശ്രമം എന്ന നിലയില്‍ വരിയിലേക്ക് കടക്കാന്‍ സെക്യൂരിറ്റിക്കാരുടെ ദയക്കായി മുന്നിലേക്ക്‌ വന്നു നിന്നു. പക്ഷെ ഒട്ടും ദാക്ഷിന്ന്യമില്ലാതെ അവര്‍ ആ അമ്മൂമ്മയെ ആട്ടിയോടിക്കുകയായിരുന്നു. എന്നും തിന്നാന്‍ വരുന്നതും പോര ഏറ്റവും ആദ്യം വരിയിലൊന്നും നില്‍കാതെ അകത്തു കടക്കുകയും വേണം എന്ന് പറഞ്ഞാണ് അവര്‍ തീര്‍ത്തും അവശയായ ആ വൃദ്ധയെ ആട്ടിയോടിചിരുന്നത് .....!!!

1 comment:

  1. അന്നദാനം പുണ്യകർമ്മം...
    ഭക്തജനങ്ങളുടെ സംഭാവനകൊണ്ട് നടത്തപ്പെടുന്ന ഈ കർമ്മത്തിൽ ആർക്കും വന്ന് ഭക്ഷണം കഴിക്കാമെന്നിരിക്കെ,ഒരു കാവൽക്കാരന്റെ ആവശ്യമുണ്ടൊ....?

    ReplyDelete

sureshpunjhayil@gmail.com