ഇഷ്ടം .....!!!
പകല്‍ പല തരത്തില്‍ മാറി മറിഞ്ഞിട്ടും രാത്രിക്ക് മാത്രം അപ്പോഴും നിറം കറുപ്പ് മാത്രമായി നിലനിന്നു. ചിലപ്പോള്‍ ചുവപ്പും, ചിലപ്പോള്‍ നീലയും ഇനി ചിലപ്പോള്‍ കറുപ്പ് തന്നെയും. അങ്ങിനെ പലപ്പോഴും പല നിറങ്ങളില്‍ . വശ്യതയുടെ, വൈഷമ്യത്തിന്റെ, പ്രതീക്ഷയുടെ, നിരാശയുടെ ... നിറങ്ങള്‍ പലതരത്തില്‍, പല സമയങ്ങളില്‍ ...! എന്നിട്ടും ആരും പകലിനെ തേടി എതാതെയുമിരുന്നില്ല . അല്ലെങ്കില്‍ രാത്രിയെ ആരും ഇഷ്ട്ട പെടാതെയുമിരുന്നില്ല. അത് പക്ഷെ രാത്രിയുടെ നിശബ്ദതയോ, നിലാവിന്റെ പരിശുദ്ധിയോ ഒന്നും മാത്രം കൊണ്ടുമായിരുന്നുമില്ല.
അവനും അങ്ങിനെയായിരുന്നു. എപ്പോഴും ഒരു പോലെ. എങ്ങിനെയാണ് അവന് ഇങ്ങിനെ ആകാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ പലപ്പോഴും ആശ്ചര്യപെട്ട് പോകാറുണ്ടായിരുന്നു . രാത്രിയുടെ നിറമായിരുന്നില്ല അവന് പക്ഷെ. എന്നിട്ടും രാത്രിയുടെ നിശബ്ദത അവനിലും നിറഞ്ഞു നിന്നു. നിലാവിന്റെ പരിശുദ്ധിയും നിറമില്ലാതവന്റെ ലോലതയും അവനില്‍ അലിഞ്ഞു നിന്നു.
എന്നിട്ടും എനിക്കുമാത്രം, അവനെ ഇഷ്ട്ടമായി. ഒരുപാട്, ഒരുപാട് ...! അവനുപക്ഷെ വേണ്ടിയിരുന്നത് എന്റെ ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും ഞാന്‍ അവനെ ഇഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. അതിനു പക്ഷെ അവന്റെ അനുവാദം പോലും വേണ്ടായിരുന്നല്ലോ...! അതുകൊണ്ട് തന്നെ ഞാന്‍ അങ്ങിനെ തുടര്‍ന്നെന്ന്കിലും അവന്‍ ആഗ്രഹിച്ച കിട്ടാത്തതില്‍ അവനെ പോലെ ഞാനും വിഷമിച്ചിരുന്നു. ഒരു പക്ഷെ അവനുവേണ്ടി അവന്റെ ഇഷ്ട്ടം പിടിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു...! എന്നിട്ടും ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Sunday, September 19, 2010
Saturday, September 18, 2010
കാത്തിരിപ്പ് ....!!!
കാത്തിരിപ്പ് ....!!!
രാത്രി അത്രയും തന്നെ പെയ്തൊഴിഞ്ഞിട്ടും നിലാവ് മാത്രം പിന്നെയും ബാക്കി. ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കാലം അല്ലെങ്കില്‍ തന്നെ അവള്‍ക്കുവേണ്ടി എങ്ങിനെ. . അതിനവള്‍ പക്ഷെ ഒരുക്കവുമായിരുന്നില്ല. എന്നും കാലത്തിനു മുന്നേ നടക്കാന്‍ വെമ്പുന്ന അവള്‍ക്കെങ്ങിനെ ആര്‍ക്കെങ്കിലും വേണ്ടി കാത്തിരിക്കാന്‍ പറ്റും. അതുമല്ലെങ്കില്‍ കാലം പോലും അവള്‍ക്കു പിന്‍പേ നടക്കാനായിരുന്നു ഇഷ്ട്ടപ്പെട്ടിരുന്നത് എന്ന് തോന്നും പലപ്പോഴും. ....!
അക്ഷരങ്ങള്‍ക്ക് എണ്ണയൊഴിച്ച് തിരിതെളിയിച്ചിട്ടും ഒഴിയാത്ത ജ്വാലകള്‍ അവള്‍ക്കു ചുറ്റും അപ്പോഴും ഊഴം കാത്തിരുന്നു. അവളുടെ ആജ്ഞയ്ക്കായി അവ കാത്തിരുന്നു. ഏടുകള്‍ പലതും നിറഞ്ഞോഴിഞ്ഞിട്ടും അവള്‍ക്കു മതിയായിരുന്നില്ല. ഏടുകള്‍ കൂട്ടിക്കെട്ടി അവളതില്‍ നിദ്രയ്ക്കു തളം വെച്ചു. എന്നിട്ടും അവളിലെ അഗ്നിമാത്രം ജ്വലിച്ചു കൊണ്ടേയിരുന്നു. ഒന്നും മതിയാകാതെ. ഒന്നിനെയും പോരാതെ. ....!
അമ്മയോടും അച്ഛനോടും അവള്‍ക്കു പക്ഷെ ഒന്നും പറയാനുണ്ടായിരുന്നില്ല. ആകെ അനുവാദം വേണ്ടിയിരുന്നത് എട്ടന്റെത് മാത്രമായിരുന്നു. അതും പക്ഷെ അവള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതായിരുന്നു. എന്നിട്ടും അവള്‍ അവരെയെല്ലാം നമിച്ചു വന്നു. തൊഴുകയ്യോടെ, പ്രാര്‍ത്ഥനയോടെ. നിശബ്ദതക്ക് അത്രയും ചാരുതയുണ്ടെന്ന് ആരും കൊതിച്ചു പോകും പോലെ. കകൂപ്പി അവര്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ലോകം തന്നെ അവളുടെ കൂപ്പുകൈകളിലേക്ക് ഒഴിഞ്ഞ് ഇറങ്ങും പോലെയായിരുന്നു. ...!
എത്തിപ്പിടിക്കാണോ അനുഭവിക്കാനോ ഇനിയൊന്നും ഇല്ലെന്നു അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ അങ്ങിനെയൊന്ന് ഒരിക്കലും ആഗ്രഹിക്കാതിരിക്കെ അങ്ങിനെയൊന്നിനെ പറ്റി പിന്നെ ചിന്തിക്കുകയേ വേണ്ടല്ലോ. എന്നിട്ടും അവള്‍ക്കു വെവലാതികലില്ല. പ്രതീക്ഷകലില്ല. കണ്ണില്‍ കത്തുന്ന തീ മാത്രം. മനസ്സില്‍ എരിയുന്ന കനലുകള്‍ മാത്രം. അതിന്റെ ചൂട് പതുക്കെ പതുക്കെ ശരീരത്തിലേക്കും വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ക്കു തന്നെ പോല്ലാന്‍ തുടങ്ങിയത്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് തീരുമാനിച്ചതും....!
പിന്നെയവള്‍ കാത്തിരിക്കാന്‍ തുടങ്ങി. തനിക്കു തന്നെ തന്നെ അവസാനിപ്പിക്കാനുള്ള മുന്നൊരുക്കത്തിനായി . തന്നില്‍ നിന്ന് തുടങ്ങി തന്നില്‍ തന്നെ അവസാനിക്കുന്ന സകലതിനുമായുള്ള കാത്തിരിപ്പ് . ഒടുവിലതെതോ, ആദ്യതെതോ എന്ന് അവള്‍ക്കു തന്നെ ഉറപ്പില്ലെങ്കിലും ഒന്നവള്‍ക്ക് അറിയാമായിരുന്നു. അവള്‍ അയാള്‍ക്ക് വേണ്ടി മാത്രമാണ് കാത്തിരിക്കുന്നത് എന്ന് ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍ .

Thursday, September 9, 2010
കുറ്റസമ്മതം .....!!!
കുറ്റസമ്മതം .....!!!
മനസ്സുതുറന്നു തന്നെ സംസാരിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു
അപ്പോഴേക്കും. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ്, അപരാധങ്ങള്‍ക്ക് മാപ്പ്
ചോദിച്ച് പിന്നെയും പിന്നെയും. അപ്പോഴൊക്കെയും അയാളുടെ കണ്ണുകള്‍
നിറഞ്ഞു നിന്നു. എന്നിട്ടും തുളുമ്പാതെ. നീര്‍മണികളില്‍ തിളങ്ങിയതും
അയാളുടെ മുഖം. അയാളുടെ ഭാവം. അതുകൊണ്ട് തന്നെ അവ അപ്പോഴും അയാളില്‍
തന്നെ അവശേഷിക്കുകയും ചെയ്തു.
അത്രയൊക്കെ കൊണ്ടും അയാള്‍ പരിശുദ്ധനാക്കപ്പെടുമെന്ന് അയാള്‍ പോയിട്ട്
അയാള്‍ പാപം ചെയ്തവര്പോലും കരുതിയിട്ടും ഉണ്ടാകില്ല. എന്നിട്ടും അയാള്‍
അതാവര്തിക്കുകതന്നെ ചെയ്തു. അപ്പോഴും അയാളില്‍ പക്ഷെ ഒരു തരം ഭ്രാന്തമായ
ആവേശം മാത്രമായിരുന്നു. അയാള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നു
എന്നോ, അവരത് ഗൌനിക്കുന്നു എന്നോ അയാള്‍ അറിയാന്‍ പോലും ശ്രമിച്ചില്ല.
അങ്ങിനെയൊന്നിന്റെ ആവശ്യകത അയാളില്‍ അപ്രസക്തവുമായിരുന്നു.
അയാള്‍ക്കൊപ്പം തന്നെയായിരുന്നവര്‍ പോലും അപ്പോള്‍ അയാള്‍ക്ക്
കൂടെയായിരുന്നിട്ടും അയാള്‍ അവരില്‍ നിന്നൊക്കെ ഒരുപാട് അകലാന്‍ മാത്രം
ശ്രമിച്ചു. അവരെകൂടി ഇനിയും തന്റെ തെറ്റുകളുടെ കൂട്ടുകാരാക്കേണ്ട എന്ന
നന്മയെക്കാള്‍ അയാളില്‍ നിലനിന്നത് അവരിലുള്ള വിശ്വാസക്കുറവാണെന്നത്
അമ്പരപ്പിക്കുന്നതായിരുന്നു . അവിസ്വനീയവും. അയാള്‍ക്ക് പിന്നെയും
അവശേഷിക്കുന്നത് അയാള്‍ മാത്രമാണെന്ന ചിന്തയും.
പിന്നെയും പിന്നെയും അയാള്‍ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്തു.
അയാള്‍ക്ക് പോലും ആവേശമില്ലാതെ അയാള്‍ അയാളോട് പോലുമല്ലാത്ത പോലെ.
എങ്കിലും വാക്കുകല്‍പ്പിന്നില്‍ അയാള്‍ നിലനില്‍ക്കെ അതയാള്‍ക്ക് വേണ്ടി
എന്നുതന്നെയാകവേ, അയാളുടെ അപേക്ഷകളും നിറഞ്ഞു നിന്നിരുന്നു....!!!

Tuesday, September 7, 2010
ദൈവം വരുന്ന വഴികള്‍ ....!!!
ദൈവം വരുന്ന വഴികള്‍ ....!!!
വേദനയുടെ വലിയൊരു കടമ്പ കടന്നാണ് താനും ഇവിടെ എത്തിയതെന്ന് അപ്പോള്‍ ആദ്യമായി അയാള്‍ മറന്നു പോയിരുന്നു. അഴിഞ്ഞുലഞ്ഞ കുഞ്ഞുടുപ്പുകള്‍ വാരിയണച്ച് മാറോട് ചേര്‍ക്കുമ്പോള്‍ അയാളില്‍ നേരിയ ഒരു നെടുവീര്‍പ്പുപോലും അവശേഷിചിരുന്നുമില്ല. എന്നിട്ടും അയാളുടെ കണ്ണുകള്‍ മാത്രം വ്യഗ്രമായി എന്തിനോ വേണ്ടി തിളങ്ങി. നീണ്ട കുപ്പായത്തിന്റെ ഉള്ളിലെ കീശയില്‍ കിടന്നു വിറങ്ങലിച്ചുപോയ മുഡായി മണികള്‍ പോലെ....!
കാലുകള്‍ പിന്നെയും വലിച്ചു വെച്ച് നടത്തത്തിനു വേഗം കൂട്ടുമ്പോള്‍ അയാളില്‍ പ്രത്യേകിച്ചൊരു ആവേശവും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വേഗം എത്താനായി അയാള്‍ തിടുക്കപ്പെട്ടു. അല്ലെങ്കില്‍ വേഗതക്ക് തന്നെ ഇപ്പോള്‍ എന്ത് പ്രസക്തി. മെല്ലെതുടങ്ങിയ കാറ്റ് ശക്തി പ്രാപിക്കുന്നത് അയാള്‍ അസ്വസ്ഥതയോടെ നോക്കി നിന്നു. അത് ശക്തമാകുന്നതിനേക്കാള്‍ അയാളെ അത്ഭുതപ്പെടുത്തിയത് ആ കാറ്റില്‍ താന്‍ തന്നെ പറന്നു പോകുമോ എന്നല്ല. ആ കാറ്റ് നിലക്കുംപോഴെക്കും അങ്ങെതിയില്ലെങ്കില്‍ അവിടെ മഴയുണ്ടാകില്ലല്ലോ എന്നായിരുന്നു. മറവിലേക്ക് മനം തുറക്കുന്ന നേര്‍ത്ത മഴ. ...!
കുറച്ചുമാത്രം ദൂരെ അപ്പോഴും അയാളെ കാത്തിരിക്കുന്ന നാല് മരവിച്ച കണ്ണുകളില്‍ അപ്പോഴും അവശേഷിച്ച പ്രതീക്ഷ ..! അതുതന്നെയല്ലേ ഒരുപക്ഷെ അയാളുടെ യാത്രയും. കാലുകളിലൂടെ അതയാളുടെ തലച്ചോറിലേക്ക് അപ്പോഴും രക്തം ഇരച്ചുകയറ്റിക്കൊണ്ടേയിരുന്നിരുന്നു. അവശേഷിക്കുന്ന ആ കണ്ണുകള്‍ അയാള്‍ക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും ബാക്കിനില്‍ക്കില്ലെന്നു അയാള്‍ക്ക് ഉറപ്പില്ലെങ്കിലും ആ കണ്ണുകളില്‍ അങ്ങിനെ എന്തോ തന്നെയായിരുന്നു അവശേഷിചിരുന്നിരുന്നതും. ഒരു മൌനത്തിന്റെ ബാക്കി പത്രം പോലെ ....!
കൈകളില്‍ ശക്തിയൂന്നി, നെഞ്ചില്‍ കിതപ്പുകൂട്ടി, കാലുകളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പോലും ജീവനില്ലാതിരുന്നിട്ടും ആ കുഞ്ഞുടുപ്പുകള്‍ അപ്പോഴും അയാളുടെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരുന്നിരുന്നു. ആശങ്കയുടെ മുഖപടത്തെ വകഞ്ഞുമാറ്റി പുതിയൊരു ശ്വാസത്തിന്റെ തുടക്കം കണക്കെ, പുറത്തെ മഞ്ഞില്‍ തണുത്തുപോയ അവ ഓരോന്നും അയാളുടെ നെഞ്ഞിന്കൂടിലെ ചൂടേറ്റു പുത്തന്‍ പോലെ തിളങ്ങി ക്കൊണ്ടേയിരുന്നുമിരുന്നു ....!!!

അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!
അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!
നിലാവ് പെയ്യുമ്പോള്‍ ഞാന്‍ ആകാശ ചെരുവില്‍ സ്വപ്നങ്ങള്‍ക്ക് താരാട്ട് പാടുകയായിരുന്നു ... അങ്ങിനെ തുടങ്ങാനാണ് ആഗ്രഹിച്ചത്. അതൊരു നല്ല തുടക്കമാകുമെന്ന് മനസ്സ് പറഞ്ഞിരുന്നു. പക്ഷെ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ തന്നെ കണ്ണടകള്‍ ഇല്ലാത്ത ഈ നേരത്ത് എങ്ങിനെ ഹൃദയം തുറക്കും. എങ്ങിനെ മനസ്സ് തുറക്കും. അതുകൊണ്ട് തന്നെ, അക്ഷരങ്ങള്‍ കുന്നുകൂടുംപോഴും വാക്കുകള്‍ക്കു മുന്നില്‍ പതറുന്നു. പാറുന്നു.....!
കണ്ണുകള്‍ക്കും അപ്പുറത്ത് കാഴ്ച്ചയുടെ മൂടുപടം മറയ്ക്കാന്‍ പോന്ന അത്രയും അക്ഷരക്കൂട്ടങ്ങള്‍ ചുറ്റിലും ചിതറിതെറിക്കവേ വാക്കുകള്‍ക്കു പരതുന്ന ഒരു വിഡ്ഢിയായി നില്‍ക്കേണ്ടിവരുന്ന അവസ്ഥ.. മരണം പിന്നെയും ഭേദമെന്നപോലെ. അല്ലെങ്കില്‍ ജീവിതത്തിനും അപ്പുറം എന്നപോലെ. എന്നിട്ടും വാക്കുകള്‍ക്കുള്ളിലേക്കൊന്നു എത്തിനോക്കാന്‍ പോലുമാകാതെയും ......!
അക്ഷരങ്ങള്‍ക്ക് നിറവും മണവും നല്‍കി അവയ്ക്ക് തൊങ്ങലുകളും ചാര്തുകളും തീര്‍ത്തു അലങ്കരിച്ചു മറ്റുള്ളവര്‍ക്ക് മുന്നില്‍ വീറോടെ വിളമ്പുമ്പോള്‍ തല ഉയരുന്നത് ആത്മവിസ്വാസതോടെയല്ലെന്നു അവനവനെങ്കിലും തോന്നിയാല്‍ ചാരിതാര്‍ത്ഥ്യം. വിവരം എന്നത് അവനവനില്‍ നിന്ന് തന്നെ തുടങ്ങുന്നതെന്ന ബാലപാഠമെങ്കിലും ഓര്‍മ്മയിലേക്കും ....!
അക്ഷരങ്ങള്‍ക്കും മീതെ, വാക്കുകള്‍ക്കും മീതെ അറിവിനും മീതെ അവനവന്‍ എന്നത് അറിവെന്നു അഹങ്കരിക്കുംപോള്‍ അക്ഷരങ്ങളില്‍ ആകാശവും ഭൂമിയും നക്ഷത്രങ്ങള്‍ മുഴുവന്‍ തന്നെയും നിറയ്ക്കുംപോഴും ജീവിതം സ്പര്‍ശിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ പിന്നെ വാക്കുകള്‍ തന്നെ എന്തിനുവേണ്ടി ...???

Sunday, August 29, 2010
ചിന്തകള്‍, ആകാശത്തോളം ....!!!
ചിന്തകള്‍, ആകാശത്തോളം ....!!!
ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ മുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു. എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല. അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി ഇരുന്നു. ആരെയും സ്വീകരിക്കാന്‍ പാകത്തില്‍.
പുറത്തേക്കു തുറക്കുന്ന ആ ജനലില്‍ കൂടി താഴേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരതിലായിരുന്നു അപ്പോഴും ആകാശം. എന്നിട്ടും ഒരിക്കല്‍ പോലും ആ ജനലിലൂടെ ആകാശം കാണാന്‍ ആരും ശ്രമിച്ചതേയില്ല. അല്ലെങ്കില്‍ തന്നെ ആകാശം മാത്രമായി ആര്‍ക്കും കാണാവുന്ന ദൂരത്തിലും അല്ലല്ലോ. എന്നിട്ടും ആശിച്ചു നോക്കവേ മനസ്സില്‍ നിന്നും ഒരിക്കലെങ്കിലും ഉതിര്‍ന്നു വീഴാത്ത ഒരു നിശ്വാസം പോലെ.. അതങ്ങിനെ പാതി വഴിയില്‍ പരിണാമം കാത്ത്. ഇനി എങ്ങോട്ടെന്നു സ്വയം നിശ്ചയമില്ലാതെ. അവയ്ക്കിടയില്‍, നിശ്ചലമായി വീണ്ടും.
എങ്ങിനെയാണ് അങ്ങോട്ട് എത്തുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും അങ്ങോട്ട് മാത്രമായിരുന്നു എപ്പോഴും മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരുന്നത്. ഒരു പക്ഷെ അതൊരു നിശ്ചയവും ആയിരുന്നിരിക്കാം. വെറുതേയുള്ള മോഹങ്ങളുടെ മേല്‍ മനസ്സ് നേടുന്ന വിജയത്തിന്റെ പാതയും. എന്നിട്ടും മനസ്സുമാത്രം എപ്പോഴും തോറ്റുകൊണ്ടേയിരുന്നു. ആര്‍ക്കും കീഴടക്കാന്‍ പറ്റാതതെന്നു സ്വയം അഹങ്കരിക്കുംപോഴും ആശ്വാസം പോലുമില്ലാതെ.
ജനലുകള്‍ മുറുക്കെ അടച്ചുവെച്ചു അവയ്ക്കുമേല്‍ വാതിലുകളും വെച്ച് ബന്ധിച്ചിട്ടും ആകാശം അപ്പോഴും താഴെതന്നെയായി നിലകൊണ്ടു. ആര്‍ക്കും കാണാവുന്ന ദൂരത്തില്‍, ആര്‍ക്കും തൊടാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Wednesday, August 11, 2010
വരാന്ത .....!!!
വരാന്ത .....!!!
വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചില ജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലം എപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍ പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും. അല്ലെങ്കില്‍ ജനലുകളും വാതിലുകളും ഉണ്ടാക്കിയത് ആ വരാന്തയെകൂടി കണ്ടുകൊണ്ടുമാകാം.
എപ്പോഴും നിഴലുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ ഒരിടം. പിന്നെ കാറ്റിനു പതുങ്ങി പതുങ്ങി മൂളി നടക്കാന്‍ ഒരിടം. മൂലകളില്‍ തങ്ങി നില്‍ക്കുന്ന തണുപ്പിനു ഒരു മരവിച്ച ഗന്ധവും. നീണ്ട ആ വരാന്തയെ താഴെ നിന്ന് നോക്കുമ്പോള്‍ അങ്ങിനെയാണ് കാണാറ്. അല്ലെങ്കില്‍ എന്തൊക്കെയോ ദുരൂഹതയുടെ ഒരു ഇരമ്പല്‍ ഉറങ്ങുന്ന സ്ഥലമെന്നും. മഞ്ഞ നിറമുള്ള ചുവരുകള്‍ക്കിടയില്‍ നിറയെ തൂണുകളുള്ള ആ വരാന്ത ഭൂമിയുടെ മറ്റൊരു കണ്ണാടിയായി.
എന്നിട്ടും, ജീവിതത്തിന്റെ ഒരു ഭാഗമായി ആ വരാന്ത മാറിയപ്പോള്‍ ചിത്രം അങ്ങിനെ അല്ലാതായി മാറി. ജീവന്റെ തുടിപ്പുകള്‍ എങ്ങും തങ്ങി നില്‍ക്കുന്ന, ചിത്ര ശലഭാങ്ങള്‍ക്കും കാറ്റാടി ചില്ലകള്‍ക്കും പാരിനടക്കാവുന്ന, കിളികള്‍ക്കും പറവകള്‍ക്കും കൊഞ്ചിക്കളിക്കാവുന്ന, മനസ്സിന്റെ ഒരു ഭാഗം തന്നെയായി ആ വരാന്ത. അവിടെ നിന്നല്ലാതെ ജീവിതത്തെ എവിടെ നിന്നും നോക്കി കാണാന്‍ പോലും ആകില്ലെന്നായപ്പോള്‍, ജീവന്‍ തന്നെയായി ആ വരാന്തയും.
വാതിലുകള്‍ക്കും ജനലുകള്‍ക്കും വീടിനും അപ്പുറം തൊടിയും വഴികളും കടന്ന്, കുളവും, വയലുകളും കടന്ന് കുന്നുകള്‍ക്കും പുഴ്കള്‍ക്കും അപ്പുറമുള്ള ലോകം മുഴുവനായും ചുരുങ്ങി ഒതുങ്ങി വരുന്നത് ആ വരാന്തയിലേക്ക് മാത്രമായപ്പോള്‍ ജീവന്‍ തുടിക്കുന്നത് തന്നെ ആ വരാന്തയില്‍ മാത്രമായി. അല്ലെങ്കില്‍ പിന്നെ ജീവിതം തന്നെ അവിടെ മാത്രമാകുമ്പോള്‍ ജനലുകളും വാതിലുകളും മാത്രമല്ല, ലോകം തന്നെ തുറക്കുന്നതും അങ്ങോട്ട് മാത്രമകുമല്ലോ ....!!!

Wednesday, August 4, 2010
വരകള്‍...!!!
വരകള്‍...!!!
കറുപ്പില്‍ വെളുപ്പാണോ വെളുപ്പില്‍ കറുപ്പാണോ എന്ന് അവിടെമാത്രം
ഒരിക്കലും സംശയിക്കേണ്ടി വരില്ല. കാരണം അവ ഉണ്ടാക്കിയിരിക്കുന്നത്
കറുകറുത്ത റോഡിലാണ് എന്നത് കൊണ്ട് തന്നെ. എന്നിട്ടും വെളുത്ത ആ വരകള്‍
ചിലപ്പോഴെങ്കിലും അങ്ങിനെയൊരു സംശയം ജനിപ്പിക്കാതെയും ഇരുന്നില്ല. റോഡ്
കറുത്ത് മാത്രമായി രിഉന്നില്ലെന്കിലുമ് വരകള്‍ പലപ്പോഴും വെളുപ്പായി
ഇരിക്കാതെയും ആയിരുന്നു.
അങ്ങോട്ടോ അല്ലെങ്കില്‍ ഇങ്ങോട്ടോ എപ്പോഴൊക്കെ സഞ്ചരിക്കേണ്ടി വന്നാലും ആ
വരകള്‍ മുന്നില്‍ കാണപ്പെട്ടു. അതിലൂടെയുള്ള യാത്രകളാണ് സുരക്ഷിതമെന്ന്
എല്ലാവരും ഒരേ സ്വരത്തില്‍ അവകാശപ്പെട്ടിരുന്നു. എല്ലാവരും അങ്ങിനെ
പറയുന്നു എന്നത് എനിക്കും അറിവുമുണ്ടായിരുന്നു . എന്റെ ജീവനും
ശരീരത്തിനും എനിക്കും പ്രാധാന്യമുണ്ടായിരുന്നിട്ടും ഞാന്‍ പക്ഷെ
പലപ്പോഴും ആ വരകളെ അവഗണിച്ചു. കണ്മുന്നിലുണ്ടായിട്ടും പലപ്പോഴും
കണ്ടില്ലെന്നു നടിച്ചു. ചിലപ്പോഴൊക്കെ മനപ്പൂര്‍വ്വം അവഗണിച്ചു.
എന്നിട്ടും ആ വരകള്‍ എനിക്ക് മുന്‍പില്‍ അല്ലെങ്കില്‍ എനിക്ക് പിന്നില്‍
അങ്ങിനെതന്നെ തുടര്‍ന്നും അവശേഷിച്ചു പോന്നു.
നിര്‍ഭയത്തോടെ കടക്കാനുള്ളതായിട്ടും പലപ്പോഴും അതിലൂടെയുള്ള യാത്രയും
ചന്ചലമായി. ഒരടി മുന്നോട്ട് പിന്നെ ഒരു ചാട്ടം പിന്നോട്ട്, വണ്ടികള്‍
അടുത്തെത്തും വരെ കാത്തുനിന്നിട്ടു അവ മുന്നിലെത്തുമ്പോള്‍ അവയ്ക്ക്
മുന്നിലൂടെ തിരക്ക് പിടിച്ച്. അല്ലെങ്കില്‍ ഒന്നിച്ച് തിരക്കിട്ട്
വരുന്ന വാഹന വ്യൂഹത്തിന് മുന്നിലൂടെ ഇതെന്റെ അവകാശമാണെന്ന മട്ടില്‍
അഹങ്കാരത്തോടെ മന്ദം മന്ദം. മുറിച്ചു കടത്താന്‍ ആളുകളുണ്ടെങ്കിലും ഞാന്‍
എന്റെ ഇഷ്ട്ടതിനു മാത്രം എന്ന മട്ടില്‍ മറ്റു ചിലപ്പോള്‍. വേറെ
ചിലപ്പോള്‍ ആരെങ്കിലും എന്റെ കൈ പിടിച്ച് അപ്പുരമെതിക്കാന്‍ വരുമെന്ന
മട്ടില്‍ കാത്തുകാത്ത്. എല്ലാറ്റിനും മുന്നില്‍ അല്ലെങ്കില്‍ പുറകില്‍
അപ്പോഴും മൂകമായി ആ വരകള്‍.
ആവശ്യമുള്ളിടത്ത് മാത്രമല്ലാതെ ചിലപ്പോള്‍ ഉപദ്രവമായും, അല്ലെങ്കില്‍
ആവശ്യമില്ലാതിടത്തും ഒരു പേരിനു മാത്രമായും ആ വെളുത്ത വരകള്‍.
ആവശ്യകാരന് വേണ്ടിയും ചിലപ്പോള്‍ വരപ്പിക്കുന്നവന്റെ ആവശ്യതിനനുസരിച്ചും
അതുമല്ലെങ്കില്‍ വരക്കുന്നവന്റെ ആവശ്യത്തിനായും വരകള്‍ ...!

Sunday, July 25, 2010
ജീവിതം
ജീവിതം
ആശുപത്രികള്‍ക്ക് എല്ലാം മരണത്തിന്റെ മണമാണ്. പ്രത്യേകിച്ച് രാത്രികളില്‍... ഒരു ചാറ്റല്‍ മഴ കൂടിയുണ്ടെങ്കില്‍ ആ മണത്തിനു വശ്യമായ ഒരു സുഗന്ധം കൂടിയാകും. യക്ഷിയുടെ വരവറിയിക്കുന്ന പാലപ്പൂവിന്റെ മണം പോലെ, മറ്റൊരു വശ്യമായ മണം... ! വിജനതയുടെ വിശാലതയില്‍ മരണം എവിടെയൊക്കെയോ പതിയിരിക്കുന്ന പോലെ. അല്ലെങ്കില്‍ അമര്ത്തിപ്പിടിചിരിക്കുന്ന ഡോക്ടറുടെ കൈകള്‍ക്കിടയിലൂടെ രോഗിയുടെ നെഞ്ചിന്‍ കൂട് തുറന്നു പറന്നകലാനുള്ള വെന്പലോടെ.
അതിനുമപ്പുറം തിരക്കാണ് എങ്ങും. എല്ലാവര്ക്കും. മരണത്തിന്റെ പിടിയില്‍ പെടാതിരിക്കാനുള്ള തിരക്ക്. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു ഓടുന്ന തിരക്ക്. മരണത്തിനു പിടി കൊടുക്കാതിരിക്കാനുള്ള തിരക്ക്. മരണത്തെ ആട്ടി ഓടിക്കാനുള്ള തിരക്ക്. പിന്നെ തങ്ങളുടെ കൂട്ടത്തിലേക്ക് ഇനിയും എത്താനുള്ളവരെ കാത്തു കാത്തു നില്‍ക്കുന്ന ആത്മാക്കളുടെ വെപ്രാളത്തിന്റെ തിരക്കും.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ കുറച്ചു നിമിഷങ്ങള്‍ നമ്മള്‍ കണ്ടിരിക്കണം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍. 5 സ്റ്റാര്‍ ഹോസ്പിറ്റലിലെ ശീതീകരിച്ച മുറികളിലായാലും സര്‍ക്കാര്‍ ആശുപത്രിയിലെ തുരുമ്പെടുത്ത വരാന്തകളില്‍ ആയാലും ജീവിതത്തിലെ എല്ലാ തിരക്കുകള്‍ക്കും ഇടയില്‍ നമ്മള്‍ ഒരിക്കലെങ്കിലും കുറച്ചു സമയം അവിടെ ഉണ്ടാകണം. ഡോക്ടറെ കാണാനുള്ള വരികളിലല്ല . രോഗിയെ കാണാനുള്ള ഊഴം കാത്തുമല്ല. വെറുതേ കുറച്ചു സമയം, രാത്രിയുടെ നിശബ്ദതയില്‍. അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍. അല്ലെങ്കില്‍ മോര്‍ച്ചറിയുടെ മുന്നില്‍. ജീവിതം എന്തെന്ന് നമുക്ക് അവിടെ കാണാം. അല്ലെങ്കില്‍ ജീവിതം കാണാന്‍ കഴിയുക അവിടെത്തന്നെയാണ്. പണക്കാരന്റെയും പാവപ്പെട്ടവന്റെയും അല്ല. മനുഷ്യന്റെ ജീവിതം. പച്ചയായ മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Friday, February 26, 2010
ഒരു ആവര്‍ത്തന കഥ ...!!!
ഒരു ആവര്‍ത്തന കഥ ...!!!
അറിവ് പലപ്പോഴും അപൂര്‍ണ്ണമാകുമ്പോള്‍ ഉള്ളതുതന്നെ വീണ്ടും വീണ്ടും അറിവില്ലയ്മയായി മാറും. . എങ്കിലും ഉള്ളതുതന്നെയാണ് പൂര്‍ണ്ണമെന്നും , ഇനി ഒന്നും അറിയാനില്ലെന്നും അങ്ങിനെയുള്ളവര്‍ അഹങ്കരിക്കുമ്പോള്‍ പിന്നെ അറിവിന്റെ ഒരു ശകലമെങ്കിലും കടന്നെതുന്നതും അപ്രാപ്യം. അവിടെ ഉള്ള വെളിച്ചവും സൃഷ്ട്ടിക്കുക അന്തകാരം മാത്രവും. എന്നിട്ടും ആ അന്തകാരമാണ് അല്ലെങ്കില്‍ അതുമാത്രമാണ് ജീവിതത്തെയും ലോകത്തെയും നയിക്കുന്നതെന്ന് അവകാശപ്പെടുമ്പോള്‍ മറ്റെന്തു പറയാന്‍ ...!
എന്റെ ആ പഴയ സുഹൃത്തും വീട്ടുകാരും ഇപ്പോള്‍ നാട്ടിലാണെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയൊന്നു കാണാം എന്നുവെച്ചു. ഒരുകാലത്ത് എന്നെ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന അവര്‍ പിന്നെ എന്തോ ഞാനുമായി അത്ര അടുപ്പതിലായിരുന്നില്ല. എനിക്ക് സുഹൃത്തുക്കളെ കാത്തു സൂക്ഷിക്കാന്‍ കഴിവില്ലെന്നു എന്റെ ഭാര്യ പറയുന്നതുപോലെ അതും എന്റെ കുറ്റമായിരിക്കാം എന്ന് ഞാന്‍ സമാധിനിച്ചിരുന്നു. എങ്കിലും ഞാന്‍ അങ്ങോട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമല്ലാതെ ഒരിക്കലും അവര്‍ എന്നെ അന്വേഷിക്കാതിരുന്നത് എന്നില്‍ നല്ല വിഷമം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ ഇവിടെയുണ്ടെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ അങ്ങോട്ട് പോകാം എന്ന് വെച്ചതും.
കുറച്ചധികം പണിപ്പെട്ടാണ് എനിക്ക് അവരുടെ താമസ സ്ഥലം കണ്ടെത്താനായത്. അവിടെയെത്തിയപ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കാനും സമയമെടുത്തു. നദീതീരത്തെ മണിമാളിക തേടിചെന്ന ഞാന്‍ കണ്ടത്, പുറമ്പോക്കില്‍ വളച്ചുകെട്ടിയ ഒരു ചെറ്റക്കുടില്‍. ഞാന്‍ അറിയുന്ന സമയം വരെ സമ്പത്തിന്റെ നെറുകയില്‍ സുഖലോലുപതയുടെ കൊടുമുടിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ എങ്ങിനെ ഇങ്ങിനെയയെന്നു എനിക്ക് മനസ്സിലായതേയില്ല. രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ .... ശ്ലോകങ്ങള്‍ മനസ്സില്‍ തികട്ടി വന്നു നിറഞ്ഞു.
എന്നെ കണ്ടതും കുറച്ചു സമയം ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്ന എന്റെ ആ പഴയ പ്രിയ സുഹൃത്ത് പിന്നെ എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു. അവനു പിന്നാലെ കടന്നെത്തിയ കുട്ടികളും എന്നെ ചുറ്റി കരച്ചിലായപ്പോള്‍ അവരുടെ ഭാര്യ അപ്പുറത്ത് നിന്നും കരച്ചിലായി. കുറച്ചു സമയം അങ്ങിനെ നിന്ന് ഒന്ന് ആശ്വസിച്ചതും ഞാന്‍ മെല്ലെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.
വിദേശത്തായിരുന്ന അവര്‍ക്ക് പെട്ടെന്നൊരു ദിവസം ഒന്നുമില്ലാതെ തിരിച്ചു പോരേണ്ടി വന്നപ്പോള്‍ അവര്‍ക്ക് അവരെ തന്നെ നഷ്ട്ടപ്പെടുകയായിരുന്നു. ഒന്നുമില്ലാതെയാണ് വന്നതെന്ന് അറിഞ്ഞപ്പോള്‍ അതുവരെയും എല്ലാറ്റിനും കൂടെത്തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓരോരുത്തരായി അവരെ വിട്ടൊഴിയുക മാത്രമല്ല സുഹൃത്തുക്കള്‍ എന്ന് പറഞ്ഞിരുന്ന അവരെല്ലാം അവരെ പുറകില്‍ നിന്ന് ഉപദ്രവിക്കാനും തുടങ്ങിയത് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായി. ഉറ്റ ബന്ധുക്കള്‍ പോലും അവരെ ഒരു ചടങ്ങുകളിലെക്കും ക്ഷണിക്കുക പോലും ചെയ്യാതായി.
ചിരപരിചിതമായ ഒരു കഥയിലെ രംഗങ്ങള്‍ എല്ലാം പതിവുപോലെ. പണത്തിന്റെ തെറ്റായ കൈകാര്യവും, മറ്റുള്ളവരെ അന്തമായി വിശ്വസിച്ചും ആശ്രയിച്ചും ഉള്ള ജീവിതവും ഏതൊരു വലിയവനെയും എത്തിക്കുന്ന അതെ അവസ്ഥ. ഏതൊരു മനുഷ്യനും ആവര്‍ത്തിച്ചു സംഭവിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍. ഇവിടെയും ഒന്നിനും മാറ്റമില്ല. അവന്റെ എല്ലാ സ്വത്തുക്കളും മുന്‍പേ തന്നെ അവന്റെ സ്വന്തം വീട്ടുകാര്‍ക്ക് എഴുതിക്കൊടുതിരുന്ന അവനു പക്ഷെ സ്വന്തമായി ഒരു ചെറിയ വീടുണ്ടായിരുന്നു മുന്‍പ്. അതുമല്ലെങ്കില്‍ അവന്റെ ഭാര്യക്ക് ഒരു വീടുണ്ടായിരുന്നു. അതിനെന്തു പറ്റിയെന്നു ചോതിക്കേണ്ടി വന്നില്ല. അതിനുമുന്‍പെ അവന്റെ ഭാര്യ പറഞ്ഞു അത് അവളുടെ അച്ഛനും അമ്മയും അവരുടെ പേരിലാക്കിയെന്നു.
ജീവിതത്തിന്റെ മുക്കാല്‍ പങ്കും വെറുതെ നഷ്ട്ടപ്പെടുത്തിയ അവനിനി എന്ത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഉന്നതങ്ങളില്‍ മാത്രം ജീവിച്ചിരുന്ന അവര്‍ക്കെങ്ങിനെ ഇങ്ങിനെ കഴിയാന്‍ ആകുമെന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും അവരുടെ പറക്കമുറ്റാത്ത കുട്ടികളെയോര്‍ത്ത് ഞാന്‍ ഇപ്പോഴും നീറുന്നു.....!!!
Saturday, December 26, 2009
തിരക്ക്, തിരക്ക്....!
തിരക്ക്, തിരക്ക്....!
കൂടിയും കിഴിച്ചും പിന്നെയും ബാക്കിയാകുന്ന അക്കങ്ങള്‍ക്ക് നടുവില്‍ അയാള്‍ അപ്പോഴും ഏകനായിരുന്നു. ഏകാന്തത അത്രയും രുചികരമാണെന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. കറിക്കൂട്ടുകളുടെ മണമുള്ള നിശബ്ദത പോലെ... ശാന്തമായി അയാള്‍ മെല്ലെ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ഒരു ചായ കിട്ടിയിരുന്നെങ്കില്‍...! ആഗ്രഹമല്ലേ... നടക്കണമെന്നില്ലല്ലോ. എന്നിട്ടും അയാള്‍ക്ക് അതും പ്രാപ്യമായി. പതിവില്ലതതെങ്കിലും അപ്പോല്‍കടന്നു വന്ന പിയൂണ്‍ അയാളുടെ ഇരിപ്പിലെ പന്തികേടില്‍ മനം നൊന്താകണം അയാള്‍ക്കുള്ള ചായ മേശപ്പുറത്തു കൊണ്ടുവന്ന് അടച്ചു വെച്ച്, ഒന്നും പറയാതെ തിരിച്ചു പോയി...! അതില്‍ മാത്രം ഒട്ടും പതിവില്ലയ്മയുണ്ടായില്ല അപ്പോള്‍.
ചായയുടെ ചൂട് കൊണ്ടാകണം അന്തരീക്ഷം മെല്ലെ തണുക്കാന്‍ തുടങ്ങി.അതങ്ങിനെയാനല്ലോ. ചിലപ്പോള്‍ നമ്മളും അതിനു കൂട്ടാകും. എന്നിട്ടും അയാളില്‍ വിയര്‍പ്പു തുള്ളികള്‍ പോടിഞ്ഞുതിര്‍ന്നു അയാളിലൂടെ ഒലിച്ചിറങ്ങി കസേരതണ്ടില്‍ ചെന്ന് മുട്ടി നിന്ന് അയാളെ രക്ഷയ്ക്കായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു. ചിന്തിച്ചത് ഫാനിന്റെ സ്വിച് ഇടാന്‍ ആണെങ്കിലും ചെയ്തത് ജാലകങ്ങള്‍ വലിച്ചടക്കുകയായിരുന്നു. കിടുക്കി കൊണ്ടാണ് വാതിലുകള്‍ അടഞ്ഞത്. അയാളോടുള്ള പ്രതിഷേധം അതില്‍ വേറിട്ട് കാണാമായിരുന്നു. എന്നിട്ടും അയാള്‍ വിയര്‍ക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.
ചട്ടക്കൂടില്‍ നിന്ന് ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ട് കടലാസുകള്‍ക്കൊപ്പം അക്കങ്ങളും മെല്ലെ പുറത്തിറങ്ങാന്‍ തുടങ്ങി. അവ ഒന്നിന് മേലെ ഒന്നായി അവിടെയെല്ലാം തകര്‍ത്തു തരിപ്പനമാക്കവേ അയാള്‍ നിസ്സംഗതയോടെ അവയെ നോക്കി പല്ലിളിച്ചു നിന്നു. ചിലപ്പോള്‍ അവതന്നെ തോല്പ്പിക്കുമോ എന്ന് അയാള്‍ ഭയപ്പെട്ടു. തന്റെ കസേര മുറുകെ പിടിച്ചിട്ടും നില്‍ക്കാന്‍ വയ്യെങ്കിലോ എന്ന് വേദനിച്ച് അയാള്‍ ഒരു കയര്‍ കൊണ്ട് വന്ന് കസേരയെ അടുത്ത കസേരയുമായി കെട്ടിയിട്ടു. പിന്നെ അതിന്റെ മേലെ മറ്റൊരു കസേരയും വലിച്ചിട്ടു അതില്‍ കയറി ഇരിപ്പായി. അത്രയും ഉയരതിള്‍ക്ക് ഒരു തിരമാലപോലും വരില്ലെന്ന അഹങ്കാരത്തോടെ.
തലയ്ക്കു മുകളിലായിരുന്നു അപ്പോള്‍ സൂര്യന്‍. എന്നിട്ടും അയാള്‍ക്ക് ചുറ്റും ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നത് അയ്യാള്‍ പരിഹാസത്തോടെ കണ്ടു നിന്നു. സൂര്യന്‍ ഒരുപക്ഷെ അയാള്‍ കണ്ടിട്ടില്ലായിരിക്കാം. എങ്കിലും അയാള്‍ അത് കാര്യമാകിയില്ല. അപ്പോഴേക്കും അയാളെയും കടന്നു അക്കങ്ങള്‍ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചാരം തുടങ്ങിയിരുന്നു. ഒന്നില്‍ നിന്നും പൂജ്യതിലെക്കുള്ള ദൂരം പോലെ അയ്യാള്‍ വല്ലാതെ വിഷമിച്ചു പോയി. ഇനിയും വൈകിയാല്‍ അയാള്‍ക്ക് അയാള്‍ പോലും അന്ന്യമാകും. അതിനു മുന്‍പേ ....!!!
Friday, December 25, 2009
കുട്ടികളുടെ മതം...!!!
കുട്ടികളുടെ മതം...!!!
അദ്ധേഹത്തെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ നല്ലൊരു സുഹൃത്ത് ബന്ധത്തിലേക്കും നയിച്ചു. അദ്ദേഹം ഒരു പ്രശസ്തനായ വക്കീലാണ്. വക്കീല്‍ എന്ന് മാത്രം പറയാന്‍ പറ്റില്ല. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനും ഉദാരമതിയും സ്നേഹ സമ്പന്നനും ഒക്കെയാണ്. ജോലിയിലെസത്യ സന്ധതയാണ് എന്നെ അദ്ദേഹവുമായി പ്രത്യേകമായി ആകര്‍ഷിച്ച ഒരു പ്രധാന ഘടകം. എടുക്കുന്ന കേസുകള്‍ വെറുതേ എങ്ങിനെയും ജയിപ്പിക്കുക എന്നതല്ല, ആ കേസുകളുടെ സത്യാവസ്ഥയിലേക്കും അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.
അദ്ധേഹത്തിന്റെ ഭാര്യ ഒരു ഡോക്ടര്‍ ആണ് അവരും വളരെ പ്രശസ്തയും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആണ്. അവരും അദ്ധേഹത്തെ പോലെ സ്നേഹവും സഹാനുഭൂതിയും വെച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു. പണത്തിനു വേണ്ടി മാത്രം രാപകല്‍ പണിയെടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കുടുംബവും ബന്ധങ്ങളും അവര്‍ക്ക് വളരെവിലപ്പെട്ടതായിരുന്നു. അവര്‍ക്ക് ഒരു കുട്ടിയാണ് ഉള്ളത്. അഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി. ഭാര്യയേയും കുട്ടിയേയും എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധതാല്‍ ഞാന്‍ ഒരു ദിവസം എന്റെ കുടുംബവുമായി അവിടെ പോകാന്‍ തീരുമാനിച്ചു.
അവര്‍ രണ്ടുപേര്‍ക്കും തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു. അങ്ങിനെ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ എങ്കിലും ഞങ്ങള്‍ക്കുവേണ്ടി അവര്‍ അങ്ങിനെയൊരു സമയം ഉണ്ടാക്കി കാത്തിരിക്കുകതന്നെ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് അതല്‍പ്പം അഭിമാനവും ഉണ്ടാക്കി. ഞങ്ങള്‍ക്കായി അവര്‍ സ്നേഹത്തോടെ കാത്തിരിക്കുക തന്നെയായിരുന്നു. ഞാനും ഭാര്യയും കുട്ടികളും അവിടെയെത്തി. എവിടെയെങ്കിലും ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടുപോവുക് എന്നത് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നാട്ടു നടപ്പായിരുന്നു. എങ്കിലും അതവര്‍ക്ക് ഇഷ്ട്ടമല്ലെന്നു അറിയാവുന്നതിനാല്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ പോയത്..
അവിടെയെത്തി സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് അപ്രതീക്ഷിതമായി അടിയന്തിരമായ ഒരു ഫോണ്‍ കാല്‍ വന്നു. അതുമായി അദ്ദേഹവും ഭാര്യയും അകത്തു പോയപ്പോള്‍ ഞങ്ങള്‍ അവരുടെ കുട്ടിയുമായി സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ചു തുടങ്ങും മുന്‍പേ ആ കുട്ടി ഞങ്ങളോട് ചോദിച്ചത് ഞങ്ങളെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. നിങ്ങള്‍ അമ്പലക്കരാണോ അതോ പള്ളിക്കാരാണോ എന്ന്....!!!
Sunday, December 13, 2009
കടലിലെ ഭൂതം ....!!!
കടലിലെ ഭൂതം ....!!!
ആഴിയുടെ അങ്ങേ തലയ്ക്കല്‍ ഒരു കറുത്ത ഭൂതം ഉണ്ടെന്നും, ആ ഭൂതം നിശ്വസിക്കുന്ന കാറ്റു തട്ടിയാണ് തിരമാലകള്‍ ഉണ്ടാകുന്നതെന്നും അച്ഛനാണ് പറഞ്ഞു തന്നത്. പണ്ട് കടല് കാണാന്‍ കൊണ്ട് പോകുമ്പോള്‍ കടലില്‍ ഇറങ്ങി കളിക്കാതിരിക്കാന്‍ അച്ഛന്റെ ഓരോ സൂത്രങ്ങള്‍. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന ആ ഭൂതത്തിന്റെ കഥ ഞാന്‍ എന്റെ മക്കളിലേക്കും മെല്ലെ പകര്‍ന്നു നല്‍കാറുണ്ട്, അവരുമായി കടല്ക്കരയിലെതുമ്പോള്‍. കടല്‍.. അതെന്നും മോഹത്തിന്റെത് മാത്രമാണ്. എത്ര കണ്ടാലും മടുക്കാത്ത എത്ര പോയാലും കൊതി തീരാത്ത അത്രയും പ്രിയതോടെ എന്നും എപ്പോഴും ....!
കടലിനടിയിലെ ഭൂതത്തിനു എപ്പോഴും വിശപ്പാണത്രെ . അത് കടലിലെ മീനിനെയും കടലിനു മുകളിലൂടെ പറക്കുന്ന പറവകളെയും ഒക്കെ പിടിച്ചു തിന്നും എപ്പോഴും. പിന്നെയും വിശപ്പ് തീരാതെ വരുമ്പോഴാണ് ആകാശത്തിലൂടെ പോകുന്ന സൂര്യനെ പിടിച്ചു തിന്നുന്നത്. അങ്ങിനെയാണത്രേ ഇരുട്ടാകുന്നതും, ഇരുട്ടിനെ രാത്രിയെന്നു പറയുന്നതും. എന്നിട്ടും വിശപ്പ് തീരത്തെ വരുമ്പോള്‍ ചന്ദ്രനേയും പിടിച്ചു തിന്നുമത്രേ. അപ്പോള്‍ വീണ്ടും പകലാകുമെന്നും അച്ഛന്‍ പറയാറുണ്ട്. അത്രയും വിശപ്പുള്ള ഭൂതം, കടലില്‍ ഇറങ്ങുന്ന കുട്ടികളെയാണത്രെ എപ്പോഴും നോട്ടമിടുക. അതുകൊണ്ടാണ് കുട്ടികള്‍ കടലില്‍ ഇറങ്ങി കളിക്കരുതെന്ന് പറയുന്നതത്രേ.
വഞ്ചികളില്‍ മുക്കുവര്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ അവരാദ്യം ഭൂതത്തിനു വഴിപാടുകള്‍ കഴിച്ചു അതിനെ ത്രിപ്തിപ്പെടുതിയിട്ടെ കടലില്‍ പോകു എന്നാണു അച്ഛന്‍ പറഞ്ഞു തന്നത്. അവരുടെ പ്രാര്‍ത്ഥനകളും അച്ഛന്‍ കാണിച്ചു തന്നപ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ എന്ന അഞ്ചു വയസ്സുകാരന് കഴിയാറില്ല. അവരുടെ പ്രാര്തനകളില്‍ ഞാന്‍ എന്നും പങ്കു ചേരാറുണ്ട് കടല്‍ക്കരയില്‍ പോകുമ്പോള്‍. എന്നെ ഭൂതംപിടിച്ചില്ലെങ്കിലും അവരെ ഒന്നും ചെയ്യരുതേ എന്നായിരുന്നു പ്രര്ഥാന.
എത്ര വലുതായിട്ടും, എപ്പോഴും മോഹിപ്പിക്കുമെങ്കിലും കടല്‍ എപ്പോഴും ആ ഭൂതത്തിന്റെ ഓര്‍മ്മകളും മനസ്സിലുടക്കിപ്പിക്കും. കടലില്‍ ഇറങ്ങിക്കളിക്കുംപോള്‍ എപ്പോഴും ഒരു കണ്ണ് അങ്ങേ തലക്കലെക്കായിരിക്കും. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള ആ ഭൂതം എങ്ങാനും വരുന്നുണ്ടോ എന്ന ഒരു സംശയം. വലുതായി ഭാര്യയോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കളിയ്യാക്കും. ഭൂതം പിടിക്കുമെന്ന് പറഞ്ഞു. പിന്നെ കുട്ടികളായി അവരോടു ഈ കഥ പറയുമ്പോള്‍ അപ്പോഴും അവള്‍ എന്നെ കളിയാക്കും. പിന്നെ പിന്നെ കുട്ടികള്‍ അത് ശ്ഗ്രധിക്കാതായി . എന്നിട്ടും എന്റെ സംശയം മാത്രം ബാക്കി. ഇപ്പോഴും എപ്പോള്‍ കടല്‍ ക്കരയില്‍ പോകുമ്പോഴും കുറച്ചു സമയം കണ്ണടച്ച് നില്‍ക്കും. ആ ഭൂതത്തിനുവേണ്ടി....!!!
മാതൃ സ്പര്‍ശം ...!!!
മാതൃ സ്പര്‍ശം ...!!!
മൂകാംബിക... വാക്ദേവതയുടെ വാസ സ്ഥലം ....!!! അവസരം കിട്ടുമ്പോഴെല്ലാം അവിടെ പോകാറുണ്ടെങ്കിലും ചില സമയങ്ങളിലെ യാത്ര മാത്രമാണ് ഹൃദയത്തില്‍ തട്ടാറു ള്ളത്. ആശ്വാസത്തോടെ പ്രാര്‍ത്ഥിക്കാനും അവിടുത്തെ സരസ്വതീ മണ്ഡപത്തില്‍ കുറച്ചു സമയം ഇരിക്കാനും സൌപര്‍ണികയില്‍ ഒന്ന് മുങ്ങിക്കുളിക്കാനും ഒക്കെ മനസ്സിന് തൃപ്തിയോടെ കഴിയുക അപൂര്‍വ്വമായി മാത്രം. അങ്ങിനെ ഒരിക്കല്‍ അവിടെയെത്തിയത് തനിച്ചാണ്. അപ്രാവശ്യമെന്തോ തീരെ തിരക്കില്ലായിരുന്നു അവിടെ. അവിടെയെത്തി പതിവ് ലോഡ്ജില്‍ മുറിയെടുത്ത് സാധനങ്ങളൊക്കെ വെച്ച് സൌപര്‍ണികയില്‍ പോയി കുളിച്ചു, അമ്പലത്തിലെത്തി വിശദമായി തന്നെ തൊഴുത് കഴിഞ്ഞ് സരസ്വതീ മണ്ടപതിലെത്തി . കുറച്ചു സമയം പ്രാര്‍ത്ഥനയോടെ അവിടെ ഇരിക്കുവാന്‍ തീരുമാനിച്ചു.
ചുറ്റും ആളുകള്‍ തീരെ കുറവായതിനാല്‍ നല്ല ശാന്തിയോടെ പ്രാര്‍ത്ഥിക്കാനായി. ഏകാഗ്രതയോടെ തീര്‍ത്തും ഭക്തിയോടെ ഹൃദയപൂര്‍വ്വം, മൂകാംബികയുടെ തിരു സന്നിധിയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്. കണ്ണടച്ചിരിക്കെ പ്രാര്തനയിലെവിടെയോ മെല്ലെ ഒരു കുഞ്ഞിന്റെ ചിരി മനസ്സിലേക്ക് കടന്നു വന്നു. ഓമനയായ ഒരു സുന്ദരിക്കുട്ടി. ഏകദേശം ഒരു വയസ്സുള്ള ഒരു പെണ്‍കുട്ടി, അവള്‍ വശ്യമായി എന്നെ നോക്കി ചിരിക്കുകയും എനിക്കുമുന്നില്‍ അവിടെയൊക്കെ കളിച്ചുനടക്കുകയും ചെയ്യുന്നു. പിന്നെ പിന്നെ അവള്‍ എന്നെ ദേഹത്ത് വന്നു തൊട്ടു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നോക്കിയത് അങ്ങിനെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് തന്നെ. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പിക്കാന്‍ എനിക്ക് കുറച്ചു സമയം തന്നെ വേണ്ടിവന്നു.
പിന്നെ പിന്നെ യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരവേ അവള്‍ എന്റെ മുന്നിലിരുന്നു കളിക്കുകയാണ്. എന്നെ നോക്കി ചിരിച്ചുകൊണ്ട് തന്നെ. അവളുടെ ബന്ധുക്കളെ നോക്കവേ കുറച്ചു മാറി അവളുടെ അമ്മയെ കണ്ടു. ഇടക്കൊന്നു നോക്കുന്നതല്ലാതെ ഇങ്ങോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവര്‍ അവിടെ അവരുടെ മറ്റുള്ളവര്‍ക്കൊപ്പം. അവരുടെ തന്നെയാണ് ഈ കുഞ്ഞു എന്ന് എനിക്കത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ അങ്ങിനെ വിസ്വസിക്കുകയായിരുന്നു. കുഞ്ഞാകട്ടെ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെയൊപ്പം കളിക്കുകയാണ്. മുട്ടില്‍ നടക്കുന്ന അവളുടെ കാല്‍ മുട്ടില്‍ ഇടയ്ക്കിടെ അരിമണികള്‍തറക്കുമ്പോള്‍ അവളുടെ മൃദുവായ ദേഹം നോവുകയും പിന്നെ അവിടെയിരുന്നു വേദനിക്കുന്ന ഭാഗം തടവുകയും ചെയ്യും. അരിമണികള്‍ തറക്കുന്നത് ഇടതുകാലിലെങ്കില്‍ അവള്‍ പക്ഷെ തിരയുന്നത് വലതു കാലിലായിരിക്കുമെന്നു മാത്രം. അതെന്നില്‍ വല്ലാത്ത കൌതുകമുണര്‍ത്തി.
ഞാന്‍ മെല്ലെ അവളെ നോക്കവേ അവള്‍ എന്നെ നോക്കി വശ്യമായി ചിരിക്കാന്‍ തുടങ്ങി. മെല്ലെ എന്റെ ദേഹത്ത് കയറി കളിക്കാനും എന്നോട് എന്തൊക്കെയോ അവളുടെ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. ഞാന്‍ ഒരു പ്രത്യേക ലോകത്തായി കുറച്ചു നേരം. അവളെന്നെ സരസ്വതീ വിഗ്രഹത്തിന്റെ അടുത്തേക്കാണ് മെല്ലെ കൊണ്ട് പോയിരുന്നത്. അവള്‍ക്കൊപ്പം മുട്ടിലില്‍ നടന്നും നിരങ്ങി നീങ്ങിയും എത്തവേ ഒരു ബ്രമാത്മകമായ അനുഭൂതിയിലായി ഞാന്‍. അവിടെയെത്തി ആ സരസ്വതീ ചിത്രത്തിന് മുന്നില്‍ നമസ്കരിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ എത്രസമയം അങ്ങിനെ കിടന്നു എന്നറിയില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, ചുറ്റില്‍ ആരുമില്ല. എന്നിലേക്ക് ഞാന്‍തിരിച്ചെതിയതും എഴുന്നേറ്റു ആ കുഞ്ഞിനായി ഞാന്‍ എമ്പാടും തിരഞ്ഞു നടന്നു. പക്ഷെ ഒരിക്കലും അങ്ങിനെയൊരു കുഞ്ഞിനെ അവിടെയെങ്ങും എനിക്ക് കാണാനേ കഴിഞ്ഞില്ല.......!!!!
Wednesday, December 2, 2009
ദിക്കുകള്‍ തേടി ...!!!
ദിക്കുകള്‍ തേടി ...!!!
എപ്പോഴും സൂര്യന്‍ കിഴക്കാണ് ഉദിക്കാരുള്ളത് . കിഴ്ക്കെന്നാല്‍ , സൂര്യന്‍ എവിടെയാണോ ഉദിക്കുന്നത് അത് മാത്രവും. അപ്പോള്‍ പടിഞ്ഞാറ് തന്നെയാണ് സൂര്യന്‍ അസ്തമിക്കുന്നതെന്ന് എങ്ങിനെ പറയാനാകും... എങ്കിലും ആകട്ടെ.. സൂര്യന്‍ അസ്തമിക്കുന്നതെവിടെയോ അത് തന്നെ പടിഞ്ഞാറും...! അപ്പോള്‍ ദിക്കുകളില്‍ ഒരു തീരുമാനമായി. ഇനി പക്ഷെ ഞാന്‍ തിരിഞ്ഞിരിക്കുന്നത് തെക്കൊട്ടാണെങ്കിലോ .അതിനു വിപരീതമായ വടക്കിനു മുന്‍പിലെങ്കില്‍ ... വടക്കിനു തന്നെയല്ലേ ദിശാ ബോധങ്ങളില്‍ ഏറെ പ്രാധാന്യം... വടക്ക് നോക്കിയല്ലേ നമ്മള്‍ മറ്റു ദിശകള്‍ കണ്ടെത്തുന്നത്... നമുക്ക് കാണാകുന്ന നമ്മുടെ ജീവല്‍ പ്രധാനിയായ സൂര്യന്‍ നമ്മുടെ മുന്നില്‍ കിഴക്ക് ഉദിക്കുമ്പോള്‍ , എന്തിനാണ് നേര്‍ക്കാഴ്ചയുടെ ഒരു സൂചനയും ഇല്ലാത്ത വടക്ക് തന്നെ നോക്കി നമ്മള്‍ ദിശ അളക്കുന്നത് ....!!!!!
കിഴക്ക് ഉദിക്കുന്ന സൂര്യനും പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നാണു ഇപ്പോള്‍ ഞാനും ചിന്തിക്കുന്നത്. അങ്ങിനെ എങ്കില്‍, ഒരു വടക്ക് നോക്കി യന്ത്രം വെച്ച് കിഴക്ക് കണ്ടു പിടിച്ച്, അവിടെ സൂര്യന്‍ ഉദിക്കുന്നതും നോക്കി നിന്ന് , ആ സൂര്യന്‍ പിന്നെ പടിഞ്ഞാറ് അസ്തമിക്കുന്നതും കാത്തിരുന്ന്, അസ്തമയ ശേഷം, തെക്കോട്ട് തന്നെ യാത്രയും ചെയ്യണം...! തെക്കോട്ട് യാത്ര... അങ്ങിനെ പറയുമ്പോള്‍ എല്ലാവരും പേടിക്കും. അത് യമ ലോക മത്രേ... പക്ഷെ എന്റെ വീടിന്റെ മുഖം തന്നെ തെക്കൊട്ടാകയാല്‍ ഞാന്‍ എപ്പോഴും ഇറങ്ങുന്നതും തെക്കോട്ട് ആകുന്നു....!
എല്ലാറ്റിനും അപ്പുറം ഇനി കണ്ടെത്തേണ്ടതും കിഴക്ക് തന്നെ... കാരണം എനിക്കെന്റെ സൂര്യനെ തന്നെയാണ് നഷ്ട്ടപ്പെടുന്നത്... ഇനി കണ്ടെത്തേണ്ടതും എന്റെ സൂര്യനെ തന്നെ... ! അതിനു ശേഷം എനിക്കെന്റെ ദിക്കുകള്‍ തിരിച്ചറിയണം... ദിക്കുകള്‍ തിരിച്ചറിഞ്ഞു എനിക്ക് പോകേണ്ട ദിശയെതെന്നു കണ്ടെത്തണം... ദിശയരിഞ്ഞാല്‍ യാത്ര എളുപ്പം.. യാത്ര എളുപ്പമായാല്‍ ലക്‌ഷ്യം എളുപ്പം... ലക്ഷ്യതിലെതിയാല്‍ ഞാനും ധന്ന്യന്‍...!!! അതുകൊണ്ട് തന്നെ നിങ്ങള്‍ എന്റെ സൂര്യനെ തിരയുമോ ....???
Friday, November 27, 2009
ആരാധകര്‍ ....!!!
ആരാധകര്‍ ....!!!
ഞാനൊരു വലിയ എഴുത്തുകാരനും കവിയും കഥാകൃത്തും ഒക്കെയാണെന്ന് ഞാന്‍ തന്നെ വാതോരാതെ പറയുമ്പോള്‍ ആദ്യമൊക്കെ എന്റെ ഭാര്യ മിണ്ടാതിരിക്കുമായിരുന്നു. പിന്നെ പിന്നെ ഞാന്‍ വാ തുറക്കുമ്പോഴേക്കും അവള്‍ മെല്ലെ വലിയും. എന്നിട്ടും നിര്‍ത്താന്‍ ഭാവമില്ലാതെ ആയപ്പോള്‍ അവള്‍ പോലും പറയാന്‍ തുടങ്ങിയിരുന്നു ഞാനൊരു അഹങ്കാരിയാണെന്ന്. എന്നാലും ഞാനുണ്ടോകുലുങ്ങുന്നു . അഹങ്കാരമെങ്കിലും ഉണ്ടല്ലോ എന്നായി അടുത്ത വാദം. ഒന്നുമില്ലാത്തതിലും ഭേദമല്ലേ അഹങ്കാരമെങ്കിലും ഉണ്ട് എന്ന് പറയുന്നത്.
പറയാന്‍ വന്നത് പക്ഷെ അതല്ല എന്റെ രണ്ടു ആരാധകരെ ക്കുറിച്ചാണ്. എനിക്കും ആരാധകരോ എന്നാവും ഇപ്പോള്‍ നിങ്ങളും ചിന്തിക്കുന്നത് അല്ലെ. എന്റെ ഭാര്യ പോലും ഇത് ഇതുവരെ വിശ്വസിച്ചിട്ടില്ല. എന്നെ ആരാധിക്കാന്‍ മാത്രം വിഡ്ഢികളായവര്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്നാണു അവളുടെ പക്ഷം. അതെന്തോ, എന്തായാലും എന്നെ ആരാധിക്കാനും രണ്ടു പേര്‍ ഉണ്ടായിരിക്കുന്നു. അത് ഒരാണും ഒരു പെണ്ണും. പെണ്ണ് അല്പം പ്രയമാതാണ്. ആണ് എന്റെ പ്രായത്തിലുള്ളയാളും രണ്ടുപേരെയും നേരിട്ട് എനിക്കറിയില്ല. ആരാധികയുടെ മാത്രം പേരും നാടും അറിയാം. പക്ഷെ ആരാധകന്റെ ഒരു വിവരവും അറിയില്ല. ഒരിക്കല്‍ മാത്രം രണ്ടുപേരോടുംചോതിച്ചിരുന്നു വിവരങ്ങള്‍. ആരാധിക പറഞ്ഞു തന്നു, ആരാധകന്‍ പറഞ്ഞില്ല. പിന്നെ കൂടുതല്‍ രണ്ടു പേരോടും ചോദിച്ചുമില്ല.
ആദ്യം ഞാന്‍ കരുതിയത് എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ എന്നെ പറ്റിക്കാന്‍ ചെയ്യുന്ന വേലയാകും ഇതെന്നാണ്. അതുമല്ലെങ്കില്‍ ഞാന്‍ കരുതിയത് രണ്ടും ഒരാള്‍ തന്നെയാകും എന്നുമാണ്. രണ്ടുപേരും എന്നെ ഫോണില്‍ വിളിച്ചാണ് സംസാരിക്കാരുള്ളത്. ഒരിക്കല്‍ പോലും ഇവര്‍ മെയില്‍ ചെയ്യുകയോ ബ്ലോഗില്‍ എഴുതുകയോ ചെയ്യാറില്ല. പിന്നെ അവരുടെ ഫോണ്‍ നമ്പരുകളില്‍ നിന്ന് രണ്ടു പേരും വേറെ വേറെ ആണെന്നുംരണ്ടുപേരും രണ്ടു വ്യക്തിത്വങ്ങള്‍ തന്നെ ആണെന്നും മനസ്സിലായപ്പോള്‍, കുറച്ചൊക്കെ അഭിമാനവും അതിലേറെ അഹങ്കാരവും എനിക്കും കൈവന്നു.
ഇതില്‍ ആരാധിക ആഴ്ചയില്‍ ഒരിക്കലാണ് എന്നെ വിളിക്കുക. എല്ലാ ഞായറാഴ്ചയും പകല്‍ ഏകദേശം പന്ത്രണ്ടു മണിക്ക്. എന്നിട്ട് അതുവരെയുള്ള എല്ലാ പോസ്റ്റുകളെയും കുറിച്ചുള്ള വള്ളിപുള്ളി വിടാതെയുള്ള നിശിത വിമര്‍ശനങ്ങള്‍ ആയിരിക്കും ഉണ്ടാവുക. പിന്നെ എങ്ങിനെ എഴുതണംഎന്ന കുറെ നിര്‍ദേശങ്ങളും. സത്യം പറയാമല്ലോ. അത്രയൊക്കെ ചെയ്യാന്‍ എനിക്കാവുമെങ്കില്‍ ഞാനിന്നു വല്ല തകഴി സാറോ, ബഷീര്‍ സാറോ ഒക്കെ ആകുമായിരുന്നു. എങ്കിലും എല്ലാം ശ്രദ്ധയോടെ കേട്ട് അവര്‍ക്ക് നന്ദിയും പറഞ്ഞാണ് ഫോണ്‍ വെക്കുക.
എന്നാല്‍ ആരാധകന്‍ ആകട്ടെ എന്നും രാത്രിയാണ് വിളിക്കുക. അദ്ദേഹത്തിന് പക്ഷെ എല്ലാം നല്ലതാണ്, ഇഷ്ട്ടമായി എന്നല്ലാതെ ഒരു വാക്കുപോലും അദ്ധേഹത്തിന്റെ നാവില്‍ നിന്ന് വീണിട്ടെയില്ല. അന്നന്നത്തെ പോസ്റ്റുകളെക്കുറിച്ച് എന്നും പറയും. ഇനി ഒരു ദിവസം എഴുതിയിട്ടില്ലെങ്കില്‍ അടുത്ത ദിവസം എഴുതാന്‍ അനുഗ്രഹങ്ങള്‍ തരും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. പിന്നെ മംഗളങ്ങള്‍ നേര്‍ന്നു ഫോണ്‍ വെക്കും. ഞാന്‍ നാട്ടിലായാലും പുറത്തായാലും എന്നെ എപ്പോഴും വിളിക്കുന്ന ഈ രണ്ടുപേര്‍ എന്റെ ശക്തിയും വിശ്വാസവും തന്നെയാകുമ്പോള്‍ , ഞാന്‍ ഇവരെ നമിക്കുന്നു . സ്നേഹപൂര്‍വ്വം . ആദരപൂര്‍വ്വം ...... !!!
അന്ന ദാനം ...!
അന്ന ദാനം ...!
ദൈവത്തിന്റെ പേരിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഞങ്ങളും അന്ന് അവിടെ തങ്ങിയത്. ഭഗവല്‍ പ്രസാദമായി ആ ഭക്ഷണം കഴിക്കാനുള്ള ഒരു കൊതിയും. എനിക്ക് പക്ഷെ അമ്പലത്തിലെ ചോറ് അത്ര ഇഷ്ട്ടമല്ല. അത് നല്ല കുത്തരിയുടെ ശുദ്ധമായ ചോറ് ആയതു കൊണ്ടാണ്എന്നാണു എന്റെ ഭാര്യയുടെ കമന്റ്. ജീവിതത്തില്‍ മായം ചേര്‍ത്ത വസ്തുക്കള്‍ മാത്രം കഴിച്ചു കഴിച്ചു എനിക്കിപ്പോള്‍ നല്ലതൊന്നും പിടിക്കില്ലത്രേ.പക്ഷെ അത് കൊണ്ടല്ല. ആ ചോറ് നന്നായി വെന്തതായിരിക്കും. എനിക്ക് ഒന്നിനോടൊന്നു ചേരാത്ത ചോറാണ് ഇഷ്ട്ടം. അത്രയേ അതില്‍ കാര്യമുള്ളൂ..
വരി ഒരുപാട് നീളമുള്ളതായിരുന്നു . എന്നിട്ടും ഞങ്ങള്‍ ക്ഷമയോടെ കാത്തു നിന്നു. ചിലരൊക്കെ കാത്തിരുന്നു മുഷിയാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്കും. പക്ഷെ മറ്റു ചിലര്‍ ഞങ്ങളെക്കാള്‍ ക്ഷമയോടെ എല്ലാവരെയും സമാധാനിപ്പിക്കുക കൂടി ചെയ്തു കൊണ്ടായിരുന്നു . കുട്ടികളാണ് പലരെയും നന്നായി വിഷമിപ്പിച്ചത്. ഞങ്ങളെയും അങ്ങിനെതന്നെയായിരുന്നു. വരിയിലൊന്നും ഇത്രയും നേരം നിന്ന് ശീലമില്ലാത്ത എന്റെ കുട്ടികള്‍ അക്ഷമാരാകാന്‍ തുടങ്ങിയിരുന്നു. പിന്നെ കഥകള്‍ പറഞ്ഞു കൊടുത്താണ് ഞാന്‍ അവരെ സമാധാനിപ്പിച്ചു നിര്‍ത്തിയത്. പിന്നെ വരിയില്‍ നില്‍ക്കുന്ന മറ്റു കുട്ടികളുമായിഅവര്‍ കളിക്കാനും തുടങ്ങി.
ഏകദേശം ഒരു മണിക്കൂറോളം വരിയില്‍ നിന്ന് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഭക്ഷണത്തിനായി ഉള്ളില്‍ കടക്കാനുള്ള ഊഴമായത് . അടുത്തതായി ഞങ്ങള്‍ക്ക് കടക്കാം. അതിനുള്ള തയ്യാറെടുപ്പോടെ കുട്ടികളെയൊക്കെ തയ്യാറാക്കി നിര്തവെയാണ് കുറച്ചു മാറി നില്‍ക്കുന്ന ഒരു വയസ്സായഅമ്മൂമ്മ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തീര്‍ത്തും വിവശയായ അവര്‍ എന്തെങ്കിലും ഉടനെ കഴിക്കണം എന്ന അവസ്തയിലാരിന്നു.
അവര്‍ വീണ്ടും ഒരു അവസാന ശ്രമം എന്ന നിലയില്‍ വരിയിലേക്ക് കടക്കാന്‍ സെക്യൂരിറ്റിക്കാരുടെ ദയക്കായി മുന്നിലേക്ക് വന്നു നിന്നു. പക്ഷെ ഒട്ടും ദാക്ഷിന്ന്യമില്ലാതെ അവര്‍ ആ അമ്മൂമ്മയെ ആട്ടിയോടിക്കുകയായിരുന്നു. എന്നും തിന്നാന്‍ വരുന്നതും പോര ഏറ്റവും ആദ്യം വരിയിലൊന്നും നില്‍കാതെ അകത്തു കടക്കുകയും വേണം എന്ന് പറഞ്ഞാണ് അവര്‍ തീര്‍ത്തും അവശയായ ആ വൃദ്ധയെ ആട്ടിയോടിചിരുന്നത് .....!!!
Sunday, November 15, 2009
സ്നേഹം ....!!!
സ്നേഹം ....!!!
കാഴ്ച്ചയുടെ വസന്തത്തിനുമപ്പുറം, ഇനിയുമുണരാത്ത ഒരു കിനാവ്. അങ്ങിനെയായിരുന്നു, അവന്‍ അവളെ കണ്ടിരുന്നത്. എന്നും എപ്പോഴും. എന്നിട്ടും അവന് അവളെയും അവള്‍ക്കു അവനെയും പ്രാണനായിരുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതുതന്നെ. അവന്റെ ശ്വാസത്തിന്റെ ഗതി വിഗതികള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു . അവന്റെ ഹൃദയം മന്ത്രിക്കുന്നത് അവള്‍ക്കു മനസ്സിലാക്കാമായിരുന്നു . ഒരിക്കലും കണ്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കാഴ്ച്ചക്കാരായിരുന്നു. ഒരിക്കലും കേട്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കേള്വിക്കാരുമായിരുന്നു. അതിനേക്കാള്‍ , വാക് ചിത്രങ്ങളില്‍ അലസമായി വീണുകിടക്കുന്ന അവളുടെ അളകങ്ങള്‍ തന്നെയും അവന്‍ മാടിയൊതുക്കുമായിരുന്നു . അവന്റെ നിശ്വാസത്തിന്റെ ചൂടില്‍ അവള്‍ പുളകിതയാകുമായിരുന്നു....! അക്ഷരങ്ങള്‍ ഒരുക്കുന്ന വര്‍ണ്ണ ചിത്രങ്ങളില്‍ അവള്‍ ലാസ്യവദിയായിരുന്നു. അവന്‍ ഒരു വികൃതിയും .....!
എന്നിട്ടും അവര്‍ പ്രണയിച്ചു. ഹൃദയം തുറന്നു... മനസ്സ് തുറന്നു... ഒരിക്കലെങ്കിലും അവളെ കാണണമെന്ന് അവന്‍ ആഗ്രഹിച്ചില്ല. അവള്‍ തിരിച്ചും ആവശ്യപ്പെട്ടുമില്ല. അവള്‍ക്കു ആരോക്കെയുന്ടെന്നോ, എവിടെയെന്നോ അവന്‍ ചോദിച്ചില്ല. അവള്‍ അവന്റെ ഭാവിപോലും അവനില്‍ തന്നെ സൂക്ഷിച്ചും വെച്ച് . വാഗ്ടാനങ്ങളില്ലാതെ , അവള്‍ എന്ത് ചെയ്യുമെന്ന് അവനറിയില്ലായിരുന്നു . അവന്‍ എന്ത് ചെയ്യുന്നു എന്ന് അവള്‍ക്കും ...!
മലകളെക്കുറിച്ചും , പുഴ്കലെക്കുരിച്ചും , പൂമ്പാറ്റകളെ കുറിച്ചും അവര്‍ സംസാരിച്ചില്ല . കുടുംബത്തെ കുറിച്ചും കുട്ടികളെക്കുറിച്ചും അവര്‍ ഒന്നും സൂചിപ്പിച്ചില്ല . ബന്ധങ്ങളുടെ കടലില്‍ അവര്‍ അവരെ മുക്കിയില്ല . അതിന്റെ ബന്ധനത്തില്‍ അവര്‍ ഉഴ്രിയുമില്ല . അതുകൊണ്ട് തന്നെ അവര്‍ക്ക് അവരെ പ്രണയിക്കാംആയിരുന്നു . അഗാധമായി , പ്രണയം മാത്രം സൂക്ഷിക്കാംആയിരുന്നു . അവര്‍ അങ്ങിനെത്തന്നെ ആകുന്നു .. അന്നും , ഇന്നും , എപ്പോഴും.....!!!
Wednesday, November 4, 2009
പ്രണയം ...!!!
പ്രണയം ...!!!
പ്രണയം പൂക്കുന്ന ആ താഴ്വരയിലെ പുഴയുടെ തീരത്ത് ഒരു കൊച്ചു വീട്. അതായിരുന്നു ഞങ്ങളുടെ മോഹം. അത് പക്ഷെ സ്വര്‍ണ്ണം കൊണ്ട് തന്നെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ പ്രിയതമയ്ക്ക് അത് പൂക്കള്‍ കൊണ്ട് വേണമെന്നായിരുന്നു ....!
അങ്ങിനെ പൂക്കളും തളിരുകളും കൊണ്ട് ഞങ്ങളാ വീടൊരുക്കി. നിശക്ക് വെള്ളി അരഞ്ഞാണം കെട്ടി നിലാവ് ഉദിക്കുമ്പോഴും അതിനു ശേഷം സ്വര്‍ണ കൊലുസുമായി സൂര്യന്‍ ഉണരുമ്പോഴും ഞങ്ങള്‍ ആ താഴ്വരയിലൂടെ പാട്ടുകള്‍ പാടി നടന്നു....!
ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ കാവലിരുത്തി ഞങ്ങള്‍ പ്രണയം കൈമാറി. എനിക്കവളും, അവള്‍ക്കു ഞാനും മാത്രമായി. കാറ്റ് വീശുന്നതും മഞ്ഞു പൊഴിയുന്നതും ഞങ്ങളിലെ പ്രണയത്തിന്റെ തീവ്രത കൂട്ടാന്‍ മാത്രമായി. മഴ ഞങ്ങളില്‍ പിന്നെയും പിന്നെയും പെയ്തു നിറച്ചത് പ്രണയം മാത്രമായിരുന്നു ...!
യുഗങ്ങള്‍ തന്നെ ഇനിയും കഴിഞ്ഞിട്ടും പിന്നെയും ഞങ്ങള്‍ കാത്തിരിക്കുന്നു. മനസ്സും ശരീരവും പകര്‍ന്നു നല്‍കി ജീവിതം തന്നെ നിറഞ്ഞു നല്‍കി ഞങ്ങളിലെ പ്രണയത്തിന്റെ നിറഞ്ഞു നില്‍ക്കുന്ന ഈ പൂക്കള്‍ കായ്കളും ഫലങ്ങളുമായി മാറുന്നതും കാത്തു ഞങ്ങളിനിയും കാതോര്‍ത്തിരിക്കുന്നു. പ്രണയപൂര്‍വ്വം ....!!!!
അച്ഛനമ്മമാരോടൊപ്പം .....!!!
അച്ഛനമ്മമാരോടൊപ്പം .....!!!
ഒരുപാട് കാലത്തിനു ശേഷമാണ് അന്ന് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയത്. അവരുടെ മൂന്നാമത്തെ കുട്ടിയെ കാണാന്‍. അന്ന് ആശുപത്രിയില്‍ വെച്ച് രണ്ടു വയ്യം കണ്ടതല്ലാതെ വീട്ടിലേക്കു ഇതുവരെ പോയിരുന്നില്ല. അങ്ങോട്ടുള്ള പോക്ക് മനപ്പോര്‍വ്വം വൈകിച്ചതല്ല. അവരുടെ തന്നെ അസൌകര്യം കണക്കിലെടുത്താണ് ഇത്രയും വൈകിച്ചത്. ഇനിയും വൈകിയാല്‍ കുട്ടി ഞങ്ങളെ അന്വേഷിച്ചു വരും എന്ന അവസ്ഥയായിരുന്നു അപ്പോള്‍. അങ്ങിനെ അവിടെയെത്തി. അതുമാത്രമല്ല അപ്പോഴത്തെ യാത്രക്ക് പ്രചോദനം. അവരുടെ ഇടയിലെ ചെറിയൊരു സൌന്ദര്യ പിണക്കം തീര്‍ക്കുകയും ആയിരുന്നു.
കാഴ്ച്ചയുടെ മുനമ്പില്‍ നിന്ന് ജീവിതതിലെക്കെതിയപ്പോള്‍ കുറച്ചു ദൂരം അറിയാതെ നടന്നു കഴിഞ്ഞിരുന്നു. ഇനി തിരിച്ചുപോകേണ്ട അവസ്ഥ. എങ്കിലും അവരെയും കൂടെ കൂട്ടാന്‍ തന്നെ തീരുമാനിച്ചു. നഷ്ട്ടപ്പെടലാണ് വിങ്ങുന്നത്. പരിഭവങ്ങലാണ് നിറഞ്ഞു നില്‍ക്കുന്നത് എങ്ങും. കുറച്ചു സമയത്തിന് ശേഷം തന്നെ ഞാന്‍ അവരിലൊരാളായി. എന്റെ ഭാര്യയെ അടുക്കളയില്‍ ഭക്ഷണം ഉണ്ടാകാന്‍ പറഞ്ഞയച്ച് കുട്ടികളെ കളിക്കാനും വിട്ട് ഞാന്‍ അവര്‍ക്കൊപ്പമിരുന്നു.
പ്രശ്നം കുടുംബം തന്നെ. അവന്റെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളു. അമ്മ പറയുന്നു എല്ലാവരും അവിടെ ചെന്ന് നില്‍ക്കാന്‍. അമ്മക്ക് വയസ്സായി. ആരും നോക്കാനില്ല. ഇനി ഇവരോടൊപ്പം കഴിയാനാണ് അമ്മക്ക് താത്പര്യം. അവനും അതാണ് താത്പര്യം. നാട്ടില്‍ പോയാലും അവനും വേണമെങ്കില്‍ അവള്‍ക്കും ഒരു ജോലി കിട്ടും. തുടര്‍ന്നുള്ള ജീവിതം അവിടെയാകാം.
അവളുടെ വീട്ടിലും വയസ്സായ അച്ഛനും അമ്മയുമാണ് ഉള്ളത്. രണ്ടുപേരും രോഗികളും. നോക്കാന്‍ അവര്‍ക്കും ആരുമില്ല. അവള്‍ക്കു അവരുടെ അടുത്ത് പോയി നില്‍ക്കണം. അവളുടെ വീടാണെങ്കില്‍ പട്ടണത്തിലും. അതുകൊണ്ട് കുട്ടികളുടെ പഠിപ്പിന് അതാണ് നല്ലതെന്ന് അവള്‍ ധീരമായി വാദിക്കുന്നു.
രണ്ടുപേരും അവരവരുടെ തീരുമാനങ്ങളില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്കതിനു കഴിയില്ല. രണ്ടുപേര്‍ക്കും അവരവരുടെ അച്ഛനമ്മമാര്‍ വളരെ വേണ്ടപ്പെട്ടവര്‍. രണ്ടുപേര്‍ക്കും അവരോടു നല്ല സ്നേഹവും. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചക്ക് സാധ്യതയുമില്ല. ഇവിടെ കുട്ടികളാണെങ്കില്‍ റൂമില്‍ തനിച്ചാണ് മിക്കപ്പോഴും. ഇവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍, പിന്നെ കുട്ടികളുടെ കാര്യം വളരെ കഷ്ട്ടമാണ്. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിയും. മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്നു നിര്‍ത്താമെന്ന് പറഞ്ഞാല്‍ അതിനവര്‍ക് കഴിയുകയുമില്ല. നാട്ടിലാണെങ്കില്‍ രണ്ടു വീട്ടുകാരും മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചിരിപ്പും. ഇനി എങ്ങിനെ ഇതിനൊരു പരിഹാരം കാണും ....???
Subscribe to:
Posts (Atom)