സ്നേഹം ....!!!
കാഴ്ച്ചയുടെ വസന്തത്തിനുമപ്പുറം, ഇനിയുമുണരാത്ത ഒരു കിനാവ്. അങ്ങിനെയായിരുന്നു, അവന്‍ അവളെ കണ്ടിരുന്നത്. എന്നും എപ്പോഴും. എന്നിട്ടും അവന് അവളെയും അവള്‍ക്കു അവനെയും പ്രാണനായിരുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതുതന്നെ. അവന്റെ ശ്വാസത്തിന്റെ ഗതി വിഗതികള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു . അവന്റെ ഹൃദയം മന്ത്രിക്കുന്നത് അവള്‍ക്കു മനസ്സിലാക്കാമായിരുന്നു . ഒരിക്കലും കണ്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കാഴ്ച്ചക്കാരായിരുന്നു. ഒരിക്കലും കേട്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കേള്വിക്കാരുമായിരുന്നു. അതിനേക്കാള്‍ , വാക് ചിത്രങ്ങളില്‍ അലസമായി വീണുകിടക്കുന്ന അവളുടെ അളകങ്ങള്‍ തന്നെയും അവന്‍ മാടിയൊതുക്കുമായിരുന്നു . അവന്റെ നിശ്വാസത്തിന്റെ ചൂടില്‍ അവള്‍ പുളകിതയാകുമായിരുന്നു....! അക്ഷരങ്ങള്‍ ഒരുക്കുന്ന വര്‍ണ്ണ ചിത്രങ്ങളില്‍ അവള്‍ ലാസ്യവദിയായിരുന്നു. അവന്‍ ഒരു വികൃതിയും .....!
എന്നിട്ടും അവര്‍ പ്രണയിച്ചു. ഹൃദയം തുറന്നു... മനസ്സ് തുറന്നു... ഒരിക്കലെങ്കിലും അവളെ കാണണമെന്ന് അവന്‍ ആഗ്രഹിച്ചില്ല. അവള്‍ തിരിച്ചും ആവശ്യപ്പെട്ടുമില്ല. അവള്‍ക്കു ആരോക്കെയുന്ടെന്നോ, എവിടെയെന്നോ അവന്‍ ചോദിച്ചില്ല. അവള്‍ അവന്റെ ഭാവിപോലും അവനില്‍ തന്നെ സൂക്ഷിച്ചും വെച്ച് . വാഗ്ടാനങ്ങളില്ലാതെ , അവള്‍ എന്ത് ചെയ്യുമെന്ന് അവനറിയില്ലായിരുന്നു . അവന്‍ എന്ത് ചെയ്യുന്നു എന്ന് അവള്‍ക്കും ...!
മലകളെക്കുറിച്ചും , പുഴ്കലെക്കുരിച്ചും , പൂമ്പാറ്റകളെ കുറിച്ചും അവര്‍ സംസാരിച്ചില്ല . കുടുംബത്തെ കുറിച്ചും കുട്ടികളെക്കുറിച്ചും അവര്‍ ഒന്നും സൂചിപ്പിച്ചില്ല . ബന്ധങ്ങളുടെ കടലില്‍ അവര്‍ അവരെ മുക്കിയില്ല . അതിന്റെ ബന്ധനത്തില്‍ അവര്‍ ഉഴ്രിയുമില്ല . അതുകൊണ്ട് തന്നെ അവര്‍ക്ക് അവരെ പ്രണയിക്കാംആയിരുന്നു . അഗാധമായി , പ്രണയം മാത്രം സൂക്ഷിക്കാംആയിരുന്നു . അവര്‍ അങ്ങിനെത്തന്നെ ആകുന്നു .. അന്നും , ഇന്നും , എപ്പോഴും.....!!!
No comments:
Post a Comment
sureshpunjhayil@gmail.com