ഇഷ്ടം .....!!!
പകല്‍ പല തരത്തില്‍ മാറി മറിഞ്ഞിട്ടും രാത്രിക്ക് മാത്രം അപ്പോഴും നിറം കറുപ്പ് മാത്രമായി നിലനിന്നു. ചിലപ്പോള്‍ ചുവപ്പും, ചിലപ്പോള്‍ നീലയും ഇനി ചിലപ്പോള്‍ കറുപ്പ് തന്നെയും. അങ്ങിനെ പലപ്പോഴും പല നിറങ്ങളില്‍ . വശ്യതയുടെ, വൈഷമ്യത്തിന്റെ, പ്രതീക്ഷയുടെ, നിരാശയുടെ ... നിറങ്ങള്‍ പലതരത്തില്‍, പല സമയങ്ങളില്‍ ...! എന്നിട്ടും ആരും പകലിനെ തേടി എതാതെയുമിരുന്നില്ല . അല്ലെങ്കില്‍ രാത്രിയെ ആരും ഇഷ്ട്ട പെടാതെയുമിരുന്നില്ല. അത് പക്ഷെ രാത്രിയുടെ നിശബ്ദതയോ, നിലാവിന്റെ പരിശുദ്ധിയോ ഒന്നും മാത്രം കൊണ്ടുമായിരുന്നുമില്ല.
അവനും അങ്ങിനെയായിരുന്നു. എപ്പോഴും ഒരു പോലെ. എങ്ങിനെയാണ് അവന് ഇങ്ങിനെ ആകാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ പലപ്പോഴും ആശ്ചര്യപെട്ട് പോകാറുണ്ടായിരുന്നു . രാത്രിയുടെ നിറമായിരുന്നില്ല അവന് പക്ഷെ. എന്നിട്ടും രാത്രിയുടെ നിശബ്ദത അവനിലും നിറഞ്ഞു നിന്നു. നിലാവിന്റെ പരിശുദ്ധിയും നിറമില്ലാതവന്റെ ലോലതയും അവനില്‍ അലിഞ്ഞു നിന്നു.
എന്നിട്ടും എനിക്കുമാത്രം, അവനെ ഇഷ്ട്ടമായി. ഒരുപാട്, ഒരുപാട് ...! അവനുപക്ഷെ വേണ്ടിയിരുന്നത് എന്റെ ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും ഞാന്‍ അവനെ ഇഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. അതിനു പക്ഷെ അവന്റെ അനുവാദം പോലും വേണ്ടായിരുന്നല്ലോ...! അതുകൊണ്ട് തന്നെ ഞാന്‍ അങ്ങിനെ തുടര്‍ന്നെന്ന്കിലും അവന്‍ ആഗ്രഹിച്ച കിട്ടാത്തതില്‍ അവനെ പോലെ ഞാനും വിഷമിച്ചിരുന്നു. ഒരു പക്ഷെ അവനുവേണ്ടി അവന്റെ ഇഷ്ട്ടം പിടിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു...! എന്നിട്ടും ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Sunday, September 19, 2010
Subscribe to:
Post Comments (Atom)
ഇഷ്ടം എന്നത് ഇങ്ങോട്ടില്ലെങ്കിലും നമുക്ക് ഇഷ്ടപ്പെടാൻ അധികാരമുണ്ടല്ലോ
ReplyDeleteഇഷ്ട്ടമില്ലെങ്കിലും ഇഷ്ട്ടം കൊടുക്കാമല്ലൊ..അല്ലേ
ReplyDeleteപിന്നെ
സുരേഷ് ഭായിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
ഇങ്ങോട്ടു പ്രതീക്ഷിക്കാതെ സ്നേഹിക്കാം, നൽകാം...
ReplyDeleteഎല്ലാആശംസ്കളൂം
ella nanmakalum ashamsikkunnu..............
ReplyDelete